തിരുവനന്തപുരം: വയനാട് ദുരന്തത്തില്‍ മരിച്ചവരുടെആശ്രിതര്‍ക്ക് സഹായ ധനമായി സര്‍ക്കാര്‍ ആറു ലക്ഷം രൂപ വീതം പ്രഖ്യാപിച്ചു. ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഈ തീരുമാനം. വീടു നഷ്ടപ്പെട്ടവര്‍ക്ക് പ്രതിമാസ വാടകയായി 6000 രൂപ വിതം നല്കും.
ദുരന്തത്തില്‍ 70 ശതമാനത്തില്‍ കൂടുതല്‍ അംഗവൈകല്യം ബാധിച്ചവര്‍ക്ക് 75000 രൂപയും അതില്‍ താഴെ വൈകല്യം സംഭവിച്ചവര്‍ക്ക് 50000 രൂപയും ധനസഹായമായി നല്കും.ബന്ധു വീടുകളിലേക്ക് മാറുന്നവര്‍ക്കുംവ 6000 രൂപ പ്രപതിമാസ വാടക ലഭിക്കും.
എന്നാല്‍, സര്‍ക്കാര്‍ കെട്ടിടങ്ങളിലേക്ക് മാറുന്നവര്‍ക്ക് വാടക തുക കിട്ടില്ല. സ്വകാര്യ വ്യക്തികള്‍ സൗജന്യമായി വിട്ട് കൊടുക്കുന്ന കെട്ടിടങ്ങളിലേക്ക് മാറുന്നവര്‍ക്കും മുഴുവന്‍ സ്‌പോണ്‍സര്‍ഷിപ്പ് വഴി താമസ സൗകര്യം കിട്ടുന്നവര്‍ക്കും വാടക തുക ലഭിക്കില്ല. ഭാഗിക സ്‌പോണ്‍സര്‍ഷിപ്പ് കിട്ടുന്നവര്‍ക്ക് സഹായം നല്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. .