Monday, May 12, 2025

HomeNewsKeralaസംസ്ഥാന കര്‍ഷക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; കര്‍ഷകോത്തമ അവാര്‍ഡ് രവീന്ദ്രന്‍ നായര്‍ക്ക് കര്‍ഷക തിലകം കെ. ബിന്ദുവിന്

സംസ്ഥാന കര്‍ഷക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; കര്‍ഷകോത്തമ അവാര്‍ഡ് രവീന്ദ്രന്‍ നായര്‍ക്ക് കര്‍ഷക തിലകം കെ. ബിന്ദുവിന്

spot_img
spot_img

തിരുവനന്തപുരം: സംസ്ഥാനത്തെ 2023 ലെ കര്‍ഷക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. സിബി കല്ലിങ്കല്‍ സ്മാരക കര്‍ഷകോത്തമ അവാര്‍ഡിന് ഇടുക്കി വണ്ടന്‍മേട് ചെമ്പകശേരില്‍ സി. ഡി രവീന്ദ്രന്‍ നായരും കര്‍ഷകതിലകം അവാര്‍ഡിന് കണ്ണൂര്‍ പട്ടുവം സ്വദേശിനി കെ. ബിന്ദുവും അര്‍ഹരായി. ചിങ്ങം ഒന്ന് (ഓഗസ്റ്റ് 17 ന്) വൈകുന്നേരം മൂന്നിന് നിയമസഭയിലെ ആര്‍. ശങ്കരനാരായണന്‍ തമ്പി ഹാളില്‍ നടക്കുന്ന കര്‍ഷക ദിനാഘോഷ ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യും. കൃഷി മന്ത്രി പി പ്രസാദാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്.

സി. അച്യുതമേനോന്‍ അവാര്‍ഡിന് വൈക്കം ബ്ലോക്ക് പഞ്ചായത്തും എം. എസ് സ്വാമിനാഥന്‍ അവാര്‍ഡിന് ഡോ. എ ലതയും കൃഷി ഭവനുകള്‍ക്കുള്ള അവാര്‍ഡിന് പുതൂര്‍ കൃഷി ഭവനും ട്രാന്‍സ് ജന്‍ഡര്‍ അവാര്‍ഡിന് എസ് പി. ശ്രാവന്തികയും അര്‍ഹരായി. വി.വി. രാഘവന്‍ സ്മാരക അവാര്‍ഡിന് മീനങ്ങാടി കൃഷി ഭവനും പത്മശ്രീ കെ വിശ്വനാഥന്‍ മെമ്മോറിയല്‍ നെല്‍ക്കതിര്‍ അവാര്‍ഡിന് മാതകോട് നെല്ലുല്‍പാദക പാടശേഖര സമിതിയും അര്‍ഹരായി.

ജൈവകൃഷി നടത്തുന്ന ആദിവാസി ക്ലസ്റ്ററിനുള്ള അവാര്‍ഡില്‍ ചേകോടി ഊര് ഒന്നാം സ്ഥാനവും മേമാരി ഊര് രണ്ടാംസ്ഥാനവും നേടി. കേര കേസരി അവാര്‍ഡിന് മലപ്പുറം താനാളൂര്‍ സ്വദേശി പി ടി സുഷമയും പൈതൃക കൃഷി നടത്തുന്ന ആദിവാസി ഊരിനും വ്യക്തിക്കുമുള്ള അവാര്‍ഡിന് വയനാട് നെല്ലാറ പട്ടികവര്‍ഗ കര്‍ഷക സംഘവും ജൈവകര്‍ഷക അവാര്‍ഡിന് കോട്ടയം മരങ്ങാട്ടുപള്ളി രശ്മി മാത്യുവും യുവകര്‍ഷക അവാര്‍ഡിന് പാലക്കാട് കൊഴിഞ്ഞാമ്പാറയിലെ ഹരിവരതരാജ് ജിയും ഹരിതമിത്ര അവാര്‍ഡിന് ആലപ്പുഴ കഞ്ഞിക്കുഴി സ്വദേശി എസ് പി. സുജിത്തും അര്‍ഹരായി. ഹൈടെക് കര്‍ഷകനുള്ള അവാര്‍ഡിന് തിരുവനന്തപുരം സ്വദേശി തന്‍വീര്‍ അഹമ്മദ് ജെയും അര്‍ഹരായി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments