Friday, September 13, 2024

HomeNewsIndiaകൊല്‍ക്കത്തയിലെ വനിതാ ഡോക്ടറുടെ കൊലപാതകം: കേരളത്തില്‍ ഡോക്ടര്‍മാര്‍ നാളെ (വെള്ളി) പണിമുടക്കും

കൊല്‍ക്കത്തയിലെ വനിതാ ഡോക്ടറുടെ കൊലപാതകം: കേരളത്തില്‍ ഡോക്ടര്‍മാര്‍ നാളെ (വെള്ളി) പണിമുടക്കും

spot_img
spot_img

കൊല്‍ക്കത്ത: ആര്‍.ജി കര്‍ മെഡിക്കല്‍ കോളേജിലെ യുവ ഡോക്ടറുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് കേരളത്തില്‍ നാളെ ഡോക്ടേഴ്‌സ് സമരം. നാളെ ഒപിയും വാര്‍ഡ് ഡ്യൂട്ടിയും ബഹിഷ്‌കരിക്കും. അതേസമയം അത്യാഹിത വിഭാഗങ്ങളില്‍ സേവനം മുടക്കില്ല. പിജി ഡോക്ടര്‍മാരും സീനിയര്‍ റസിഡന്റ് ഡോക്ടര്‍മാരും സമരത്തില്‍ പങ്കെടുക്കും. സെന്‍ട്രല്‍ പ്രൊട്ടക്ഷന്‍ ആക്ട് നടപ്പാക്കണം എന്നാവശ്യപ്പെട്ടാണ് സമരം.

അതേസമയം അത്യാഹിത വിഭാഗങ്ങളില്‍ സേവനം മുടക്കില്ല. ജോയിന്റ് ആക്ഷന്‍ ഫോറത്തിന്റെ ഭാഗമായാണ് കേരളത്തില്‍ കെഎംപിജിഎ സമരം പ്രഖ്യാപിച്ചത്. ശ്രീചിത്ര മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡോക്ടര്‍മാരും നാളെ സമരത്തിന്റെ ഭാഗമാകും. കെജിഎംഒ നാളെ പ്രതിഷേധ ദിനം ആചരിക്കും. ഓഗസ്റ്റ് 18 മുതല്‍ 31 വരെ ആരോഗ്യ സ്ഥാപനങ്ങളില്‍ സുരക്ഷാ ക്യാമ്പയിന്‍ സംഘടിപ്പിക്കുമെന്നും കെജിഎഒ അറിയിച്ചു.

കേസ് സിബിഐ ഏറ്റെടുത്തിരുന്നു. കൊല്‍ക്കത്ത ഹൈക്കോടതി ഉത്തരവ് അനുസരിച്ചാണ് നടപടി. ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട യുവ ഡോക്ടര്‍ നേരിട്ടത് ക്രൂര പീഡനമെന്ന് പോസ്റ്റ്‌മോര്‍ട്ടം പുറത്തുവന്നിരുന്നു. സ്വകാര്യ ഭാഗങ്ങളില്‍ അടക്കം മാരകമായ മുറിവുണ്ടെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ആര്‍ജി കര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ സെമിനാര്‍ ഹാളിലാണ് ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയത്. ചെസ്റ്റ് മെഡിസിന്‍ വിഭാഗത്തിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥിനിയായിരുന്നു കൊല്ലപ്പെട്ട ഡോക്ടര്‍. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസിപ്പോള്‍ സിബിഐ ഏറ്റെടുത്തിരിക്കകയാണ്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments