Monday, December 2, 2024

HomeMain Storyഐഡ ചുഴലിക്കാറ്റ്; യു.എസില്‍ മരിച്ചവരുടെ എണ്ണം 20 ആയി

ഐഡ ചുഴലിക്കാറ്റ്; യു.എസില്‍ മരിച്ചവരുടെ എണ്ണം 20 ആയി

spot_img
spot_img

ന്യൂയോര്‍ക്: ഐഡ ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ മിന്നല്‍പ്രളയത്തില്‍ ന്യൂയോര്‍ക്കില്‍ ഒമ്പതുപേര്‍ മരിച്ചു. ന്യൂജഴ്‌സിയിലും ഒരു മരണം സ്ഥിരീകരിച്ചു. ഇതോടെ ചുഴലിക്കാറ്റില്‍ യു.എസില്‍ മരിച്ചവരുടെ എണ്ണം 20 ആയി. വെള്ളപ്പൊക്ക ഭീഷണിയെ തുടര്‍ന്ന് ന്യൂയോര്‍ക്കിലും ന്യൂജഴ്‌സിയിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.

ഇരു സംസ്ഥാനങ്ങളിലെയും വിമാനട്രെയിന്‍ സര്‍വീസുകളും അവശ്യമല്ലാത്ത ഗതാഗതങ്ങളും റദ്ദാക്കി. സ്ഥിതിഗതികള്‍ ശാന്തമാകുന്നതുവരെ ജനങ്ങള്‍ വീടുകളില്‍ കഴിയുന്നതാണ് സുരക്ഷിതമെന്ന് ന്യൂയോര്‍ക് സിറ്റി മേയര്‍ പറഞ്ഞു.

തെക്കന്‍ അമേരിക്കയില്‍ നാശം വിതച്ച കാറ്റഗറി നാലില്‍ പെട്ട ഐഡ വടക്കന്‍ മേഖലയിലേക്ക് നീങ്ങിയതോടെ വെള്ളപ്പൊക്കത്തിനിടയാക്കുകയായിരുന്നു. യു.എസില്‍ 10 ലക്ഷത്തിലേറെ വീടുകളില്‍ വൈദ്യുതിയില്ല.

മിസ്സിസിപ്പി, ലൂയ്‌സിയാന,അലബാമ,ഫ്‌ലോറിഡ എന്നീ സംസ്ഥാനങ്ങളിലും ചുഴലിക്കാറ്റ് നാശംവിതച്ചു. ലൂയ്‌സിയാന യു.എസ് പ്രസിഡന്‍റ് ജോ ബൈഡന്‍ ഇന്ന് സന്ദര്‍ശിക്കും.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments