Thursday, December 12, 2024

HomeMain Storyഗര്‍ഭിണിയായ പൊലീസ് ഉദ്യോഗസ്ഥയെ താലിബാന്‍ വെടിവച്ചു കൊലപ്പെടുത്തി

ഗര്‍ഭിണിയായ പൊലീസ് ഉദ്യോഗസ്ഥയെ താലിബാന്‍ വെടിവച്ചു കൊലപ്പെടുത്തി

spot_img
spot_img

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ ഘോര്‍ പ്രവിശ്യയില്‍ ഗര്‍ഭിണിയായ പൊലീസ് ഉദ്യോഗസ്ഥയെ താലിബാന്‍ വെടിവച്ചുകൊന്നതായി റിപ്പോര്‍ട്ട്.

ജയിലില്‍ സുരക്ഷാചുമതല ഉണ്ടായിരുന്ന ബാനു നെഗറിനെയാണ് വീട്ടില്‍ക്കയറി ബന്ധുക്കളുടെ മുന്നില്‍ വച്ച് വധിച്ചത്. ശക്തമായ പ്രതിഷേധം ഉയര്‍ന്നതോടെ അന്വേഷണം നടത്തുമെന്ന് താലിബാന്‍ അറിയിച്ചു.

സംഭവത്തെക്കുറിച്ചു വിവരം ലഭിച്ചതായും താലിബാന് പങ്കില്ലെന്നും താലിബാന്‍ വക്താവ് സബിയുല്ല മുജാഹിദ് പ്രതികരിച്ചു. അന്വേഷണം നടക്കുകയാണ്. മുന്‍ സര്‍ക്കാരിനു വേണ്ടി പ്രവര്‍ത്തിച്ചവര്‍ക്കെല്ലാം മാപ്പു നല്‍കുകയാണെന്നു താലിബാന്‍ പ്രഖ്യാപിച്ചതാണ്.

നെഗറിന്റെ കൊലപാതകത്തിന് പിന്നില്‍ വ്യക്തിപരമായ ശത്രുതയോ മറ്റെന്തെങ്കിലും കാരണമോ ആകാം– താലിബാന്‍ വക്താവ് അവകാശപ്പെട്ടു.

അതേസമയം രാജ്യത്തു രണ്ടിടത്തായി നടന്ന സ്‌ഫോടനത്തില്‍ ഏഴുപേര്‍ മരിച്ചതായി റിപ്പോര്‍ട്ടുണ്ട്. ഒട്ടേറെ പേര്‍ക്ക് പരക്കേറ്റു. അതിനിടെ പഞ്ച്ശീര്‍ പ്രവിശ്യയില്‍ ശക്തമായ പോരാട്ടം തുടരുകയാണ്. പ്രവിശ്യയിലെ ഏഴുജില്ലകളും പിടിച്ചെടുത്തെന്ന് താലിബാനും ശക്തമായ തിരിച്ചടി നല്‍കിയെന്നു പ്രതിരോധ സേനയും അവകാശപ്പെട്ടു.

സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ ഇപ്പോഴും തുടരുകയാണ്. താലിബാന്‍ നേതാവ് മുല്ലാ ബറാദര്‍ മനുഷ്യാവകാശങ്ങള്‍ക്കു വേണ്ടിയുള്ള യുഎന്‍ അണ്ടര്‍ സെക്രട്ടറി ജനറലുമായി കൂടിക്കാഴ്ച നടത്തി. പാക് ചാരസംഘടനയായ ഐഎസ്‌ഐയുടെ മേധാവി ജനറല്‍ ഫായിസ് ഹമീദ് കാബൂളില്‍ തുടരുന്നുണ്ട്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments