ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാറിന് സുപ്രീംകോടതിയോട് ഒട്ടും ആദരവില്ലെന്നും സര്‍ക്കാര്‍ തങ്ങളുടെ ക്ഷമ പരീക്ഷിക്കുകയാണെന്നും ചീഫ് ജസ്റ്റിസ് എന്‍.വി. രമണ അധ്യക്ഷനായ ബെഞ്ചിന്‍െറ രൂക്ഷ വിമര്‍ശനം.
കോടതി ഒരു നിയമം റദ്ദാക്കുമ്പോള്‍ അത് മറ്റൊരു നിയമമായി കൊണ്ടുവരുകയാണെന്നും ഇതൊരു രീതിയായി മാറിയിട്ടുണ്ടെന്നും കോടതി കുറ്റപ്പെടുത്തി. കേന്ദ്ര സര്‍ക്കാര്‍ ഈയിടെ പാസാക്കിയ വിവാദ െ്രെടബ്യൂണല്‍ നിയമം ചൂണ്ടിക്കാട്ടിയായിരുന്നു സുപ്രീംകോടതി വിമര്‍ശനം.
രാജ്യമൊട്ടുക്കും െ്രെടബ്യൂണലുകളില്‍ ഒഴിഞ്ഞുകിടക്കുന്ന പദവികള്‍ നികത്തുന്നതിന് കേന്ദ്ര സര്‍ക്കാറിന് ഒരാഴ്ച കൂടി കോടതി സമയം നല്‍കി. തങ്ങള്‍ അസ്വസ്ഥരാണെങ്കിലും കേന്ദ്രവുമായി ഏറ്റുമുട്ടല്‍ ആഗ്രഹിക്കുന്നില്ലെന്ന് ബെഞ്ച് കൂട്ടിച്ചേര്‍ത്തു. സര്‍ക്കാര്‍ തിരിച്ചും ഏറ്റുമുട്ടല്‍ ആഗ്രഹിക്കുന്നില്ലെന്ന് സോളിസിറ്റര്‍ ജനറല്‍ (എസ്.ജി) തുഷാര്‍ മേത്ത മറുപടിയായി പറഞ്ഞു.
സുപ്രീംകോടതി റദ്ദാക്കിയ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ പാര്‍ലമെന്‍റ് സമ്മേളനത്തില്‍ ഭരണഘടനാവിരുദ്ധമായി പാസാക്കിയ െ്രെടബ്യൂണല്‍ നിയമത്തിനെതിരെ കോണ്‍ഗ്രസ് നേതാവും രാജ്യസഭാംഗവുമായ ജയറാം രമേശ് നല്‍കിയ ഹരജിയിലാണ് സുപ്രീംകോടതി ഇടപെടല്‍.
മൂന്ന് വഴികളേ ഇനി കോടതിക്ക് മുമ്പിലുള്ളൂ എന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. ഒന്ന് കേന്ദ്ര സര്‍ക്കാര്‍ വിവാദ െ്രെടബ്യൂണല്‍ നിയമം റദ്ദാക്കി നിയമനങ്ങളുമായി മുന്നോട്ടുപോകുക. രണ്ട് െ്രെടബ്യൂണലുകള്‍ അടച്ചിടുക. മൂന്ന് െ്രെടബ്യൂണലുകളിലെ ഒഴിവുകള്‍ നികത്തുക. ഇത് മൂന്നുമല്ലാത്ത വഴി കേന്ദ്ര സര്‍ക്കാറിനെതിരായ കോടതിയലക്ഷ്യ നടപടിയാണ് എന്നും ചീഫ് ജസ്റ്റിസ് കൂട്ടിച്ചേര്‍ത്തു.
സുപ്രീംകോടതി ആദ്യം നല്‍കിയ നിര്‍ദേശങ്ങള്‍ നടപ്പാക്കാതെ പുതിയ നിയമമുണ്ടാക്കാന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞുകൊടുത്തേക്കാമെങ്കിലും എസ്.ജി പറഞ്ഞുകൊടുക്കില്ലെന്നാണ് കരുതുന്നതെന്ന് സുപ്രീംകോടതി തുടര്‍ന്നു. രണ്ട് മാസത്തിനകം നിയമനം നടത്താന്‍ ധനമന്ത്രാലയം തീരുമാനിച്ചിട്ടുണ്ടെന്ന എസ്.ജിയുടെ പരാമര്‍ശം കോടതിയെ പ്രകോപിപ്പിച്ചു.
രണ്ട് വര്‍ഷത്തിലേറെയായി ഒഴിഞ്ഞു കിടക്കുന്ന പദവികള്‍ എന്തുകൊണ്ട് നികത്തിയില്ലെന്ന് കോടതി ചോദിച്ചു.
നിയമനം നടത്താതെ െ്രെടബ്യൂണലുകളെ ദുര്‍ബലപ്പെടുത്തുകയാണ് നിങ്ങള്‍ ചെയ്തതെന്നും ചീഫ് ജസ്റ്റിസ് തിരിച്ചടിച്ചു. ദേശീയ കമ്പനി നിയമ െ്രെടബ്യൂണലിലും ദേശീയ കമ്പനി നിയമ അപ്പലേറ്റ് െ്രെടബ്യൂണലിലും നികത്താത്ത ഒഴിവുകള്‍ നിര്‍ണായകമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.
സൈനിക െ്രെടബ്യൂണലുകളിലും ഉപഭോക്തൃ െ്രെടബ്യൂണലുകളിലും ഒഴിവുകളുണ്ട്. ജി.എസ്.ടി അപ്പലേറ്റ് െ്രെടബ്യൂണല്‍ ഉടന്‍ രൂപവത്കരിക്കാനും സുപ്രീംകോടതി നിര്‍ദേശിച്ചു.