Friday, July 12, 2024

HomeMain Storyഒക്ടോബര്‍ അവസാനംവരെ കേരളത്തിലേക്ക് പോകരുതെന്ന് കര്‍ണ്ണാടകയും

ഒക്ടോബര്‍ അവസാനംവരെ കേരളത്തിലേക്ക് പോകരുതെന്ന് കര്‍ണ്ണാടകയും

spot_img
spot_img

ബംഗളൂരു: കേരളത്തിലെ കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കര്‍ണാടകയില്‍നിന്ന് പൊതുജനങ്ങള്‍ അത്യാവശ്യത്തിനല്ലാതെ കേരളത്തിലേക്ക് പോകുന്നതും തിരിച്ചുവരുന്നതും ഒക്ടോബര്‍ അവസാനംവരെ ഒഴിവാക്കണമെന്ന് നിര്‍ദേശം.

കര്‍ണാടകയില്‍ മൂന്നാം ഘട്ട േകാവിഡ് വ്യാപനം ഒഴിവാക്കുന്നതിനായാണ് ഇത്തരമൊരു നിര്‍ദേശമെന്നാണ് ആരോഗ്യവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി ജാവേദ് അക്തര്‍ പുറത്തിറക്കിയ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നത്.

അടിയന്തര സാഹചര്യത്തില്‍ അല്ലാതെ പൊതുജനങ്ങള്‍ കര്‍ണാടകത്തില്‍നിന്നും കേരളത്തിലേക്കും തിരിച്ചുമുള്ള യാത്രകള്‍ ഒക്ടോബര്‍ അവസാനം വരെ പരമാവധി ഒഴിവാക്കാനാണ് നിര്‍ദേശം.

കേരളത്തില്‍നിന്ന് ഇനിയും മടങ്ങി എത്താനുള്ള വിദ്യാര്‍ഥികളും വിവിധ കമ്പനികളിലെ ജീവനക്കാരും കര്‍ണാടകയിലേക്ക് തിരിച്ചുവരാനുള്ള യാത്ര ഒക്ടോബര്‍ അവസാനം വരെ നീട്ടിവെക്കണമെന്നും നിര്‍ദേശമുണ്ട്.

അതുപോലെ വിദ്യാര്‍ഥികളും വിവിധ കമ്പനികളിലെയും സ്ഥാപനങ്ങളിലെയും ജീവനക്കാരും ഒക്ടോബര്‍ അവസാനം വരെ കേരളത്തിലേക്ക് പോകുന്നതും ഒഴിവാക്കണം.

ആര്‍.ടി.പി.സി.ആര്‍ നെഗറ്റിവ് സര്‍ട്ടിഫിക്കറ്റുമായി കേരളത്തില്‍നിന്ന് വരുന്ന ജീവനക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും പിന്നീട് കോവിഡ് സ്ഥിരീകരിക്കുകയാണെന്നും ഉഡുപ്പിയിലും ദക്ഷിണ കന്നടയിലും ഇത്തരം കേസുകള്‍ കൂടുതലാണെന്നുമാണ് വിശദീകരണം.

പ്രധാനമായും കോളജ് വിദ്യാര്‍ഥികളിലെ കോവിഡ് വ്യാപനം മുന്‍നിര്‍ത്തിയാണ് ഇത്തരമൊരു നിര്‍ദേശം സര്‍ക്കാര്‍ പുറത്തിറക്കിയതെന്നാണ് വിവരം. ബംഗളൂരുവിലും കോലാറിലുമായി നിരവധി മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments