Friday, April 19, 2024

HomeMain Storyതകര്‍ന്നുകൊണ്ടിരിക്കുന്ന കൂടാരമായി കോണ്‍ഗ്രസ് മാറി: പിണറായി

തകര്‍ന്നുകൊണ്ടിരിക്കുന്ന കൂടാരമായി കോണ്‍ഗ്രസ് മാറി: പിണറായി

spot_img
spot_img

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാക്കള്‍ പാര്‍ട്ടി വിട്ട് സിപിഎമ്മിലേക്ക് വരുന്നത് സ്വാഭാവിക പ്രക്രിയയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോണ്‍ഗ്രസ് പാര്‍ട്ടി എന്നത് തകര്‍ന്നുകൊണ്ടിരിക്കുന്ന കൂടാരമാണ്.

തകര്‍ച്ചയുടെ ഭാഗമായി നില്‍ക്കേണ്ടതില്ലെന്ന് അതില്‍ നില്‍ക്കുന്ന പലരും ചിന്തിച്ചെന്ന് വരും. അതിന്റെ ഭാഗമായാണ് പലരും കോണ്‍ഗ്രസ് വിട്ടുവരുന്നതെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ പലരും കോണ്‍ഗ്രസ് വിടാന്‍ തയ്യാറായിരുന്നു. അങ്ങനെ വിടാന്‍ തയ്യാറായവര്‍ ബിജെപിയിലേക്ക് പോകാനായിരുന്നു തീരുമാനിച്ചിരുന്നത്.

ബിജെപിയിലേക്ക് പോയേക്കും എന്ന് കണ്ടപ്പോള്‍ അവരെ നിലനിര്‍ത്തുന്നതിന് വേണ്ടി കോണ്‍ഗ്രസ് നേതൃത്വം ഇടപെട്ടത് ആളുകള്‍ക്കറിയാവുന്ന കാര്യമാണ്. തീരുമാനിച്ചാല്‍ ബിജെപിയിലേക്ക് പോകുമെന്ന് പരസ്യമായി പറഞ്ഞ പല നേതാക്കളും ഇപ്പോള്‍ കോണ്‍ഗ്രസിലുണ്ട്.

ബിജെപി രാജ്യത്ത് സ്വീകരിക്കുന്ന നയം രാജ്യത്തിന്റെ തകര്‍ച്ചയ്ക്ക് തന്നെ വഴിവെക്കുന്നതാണ്. അവരെ ആ രീതിയില്‍ നേരിടാനല്ല കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് പാര്‍ട്ടിക്കകത്തുള്ള പലര്‍ക്കും അറിയാം. ബിജെപിയുടെ നീക്കങ്ങള്‍ക്കെതിരേ കൃത്യമായ നിലപാട് സ്വീകരിക്കുന്നത് ഇടതുപക്ഷമാണെന്ന് കോണ്‍ഗ്രസിലുള്ള പലര്‍ക്കുമറിയാം.

അപ്പോള്‍ കോണ്‍ഗ്രസ് വിട്ട് ഇടതുപക്ഷത്തേക്ക് വരാന്‍ പലരും തയ്യാറാവുന്നത് സ്വാഭാവികമാണ്. അതിനെ ആരോഗ്യകരമായ പ്രവണതയെന്നാണ് സിപിഎം വിലയിരുത്തുന്നതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

സംസ്ഥാനത്ത് സിറോ പ്രിവിലന്‍സ് സര്‍വേ ഈ മാസം അവസാനത്തോടെ പൂര്‍ത്തിയാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലാ ജില്ലകളിലും സിറോ സര്‍വേ നടക്കുന്നുണ്ട്. കുട്ടികളിലും സിറോ സര്‍വേ നടത്തുന്നുണ്ട്. മൂന്നാം തരംഗം കൂടുതല്‍ ബാധിക്കുക കുട്ടികളേയാണ് എന്നതിന്റെ അടിസ്ഥാനത്തിലാണ് സര്‍വേ.

കോവിഡ് വ്യാപനത്തിന്റെ തോത്, സ്വഭാവം എന്നിവ മനസ്സിലാക്കാന്‍ സര്‍വേ സഹായിക്കുമെന്നും ഇതനുസരിച്ച് വാക്‌സിനേഷന്‍, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ എന്നിവ നിശ്ചയിക്കുമെന്നും കൃത്യതയോടെ നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതോടൊപ്പം കോവിഡ് നിയന്ത്രണങ്ങളിലെ ഇളവുകള്‍ സംബന്ധിച്ച് അടുത്ത അവലോകനയോഗത്തിന് ശേഷം പ്രഖ്യാപനങ്ങളുണ്ടാകുമെന്ന സൂചനയും മുഖ്യമന്ത്രി നല്‍കി. കോവിഡ് സാഹചര്യം പരിഗണിച്ചാണ് ഇളവുകള്‍ നല്‍കുന്നത്. ശനിയാഴ്ച അടുത്ത കോവിഡ് അവലോകനയോഗം ചേര്‍ന്ന ശേഷം വിവിധ മേഖലകളില്‍ നിന്ന് ഇളവുകള്‍ സംബന്ധിച്ച് ഉയരുന്ന ആവശ്യങ്ങള്‍ പരിഗണിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments