Sunday, February 9, 2025

HomeMain Storyഅന്താരാഷ്ട്ര മീഡിയാ കോണ്‍ഫ്രന്‍സില്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരുടെ സെമിനാറുകളും ക്‌ളാസുകളും

അന്താരാഷ്ട്ര മീഡിയാ കോണ്‍ഫ്രന്‍സില്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരുടെ സെമിനാറുകളും ക്‌ളാസുകളും

spot_img
spot_img

അനില്‍ മറ്റത്തികുന്നേല്‍

ചിക്കാഗോ: ചിക്കാഗോയില്‍ വച്ച് നടത്തപെടുന്ന ഇന്ത്യാ പ്രസ്ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ അന്താരാഷ്ട്ര മാധ്യമ കോണ്‍ഫറന്‍സിന്റെ ഭാഗമായി മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ സെമിനാറുകളും ക്ലാസ്സുകളും സംഘടിപ്പിക്കുന്നു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമായി എത്തുന്ന മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരുടെ അനുഭങ്ങളും വിജ്ഞാനവും പുതുതലമുറ മാധ്യമ പ്രവര്‍ത്തകര്‍ക്ക് പകര്‍ന്നു കൊടുക്കുകയും വിവിധ രാഷ്ട്രീയ സാമൂഹിക സാഹചര്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്ക് ആശയങ്ങള്‍ കൈമാറുവാനും സംവദിക്കുവാനും ഉതകുന്ന വിധത്തില്‍ തികച്ചും അര്‍ത്ഥസമ്പുഷ്ടമായ പരിപാടികളാണ് ഈ മാധ്യമ കൂട്ടായ്മയുടെ ഭാഗമായി തയ്യാറാകുന്നത്.

ടെലിവിഷന്‍ രംഗത്തെ നിര്‍മ്മാണ സംവിധാന രംഗത്തെക്കുറിച്ചുള്ള പ്രത്യേക കഌസുകളും, സാങ്കേതിക അറിവും നല്‍കപ്പെടുന്ന പ്രത്യേക സെമിനാറുകള്‍ കൂടാതെ ആ രംഗത്തെ പ്രഗത്ഭ വ്യെക്തികള്‍ തങ്ങളുടെ അറിവുകള്‍ പങ്കു വെക്കുന്നു. ടെലിവിഷന്‍ ജേര്‍ണലിസത്തെക്കുറിച്ചുള്ള പഠന കളരിയുമുണ്ടാകും.

അക്ഷര മാധ്യമത്തെ കുറിച്ച് പ്രത്യേക ക്ലാസുകളും, ഈ മേഖലയില്‍ പ്രാവീണ്യം തെളിയിച്ചിട്ടുള്ളവര്‍ വാര്‍ത്തകള്‍ തയാറാക്കുഅന്നതിനെക്കുറിച്ചുള്ള പ്രത്യേക സെമിനാറുകള്‍ നടത്തുന്നതും, കൂടാതെ മാധ്യമ രംഗത്ത് വളരുവാന്‍ ആഗ്രഹിക്കുന്ന ഏതൊരാള്‍ക്കും സഹായകമാവുന്നതും. പുതു തലമുറയില്‍ നിന്ന് വളര്‍ന്നു വരുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്ക് പ്രതീക്ഷയും , പ്രോത്സാഹനവും , സഹായവും നല്‍കുക എന്നത് ഈ മീഡിയ കോണ്‍ഫറന്‍സിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് എന്ന് ഇത് സംബന്ധിച്ചുള്ള വിവരങ്ങള്‍ പങ്കുവെച്ചുകൊണ്ട് IPCNA നാഷണല്‍ സെക്രട്ടറി സുനില്‍ െ്രെടസ്റ്റാര്‍ അറിയിച്ചു

സോഷ്യല്‍ മീഡിയ യുഗത്തില്‍ പ്രവര്‍ത്തിക്കുന്ന മാധ്യമ പ്രവര്‍ത്തകരുടെ വെല്ലുവിളികളും, സോഷ്യല്‍ മീഡിയ എങ്ങനെ മാധ്യമ പ്രവര്‍ത്തനത്തിനായി ഉപയോഗിക്കാം എന്നുള്ള അവലോകനങ്ങളും, സംവാദവും ഈ കോണ്‍ഫറന്‍സിന്റെ ഭാഗമാണ്. ഇന്ത്യയിലും അമേരിക്കയിലും ഉള്ള മുഖ്യധാരാ മാധ്യമ പ്രവര്‍ത്തനത്തില്‍ കഴിവ് തെളിയിച്ചിട്ടുള്ള നിരവധി വ്യക്തികളുടെ സാന്നിധ്യം ഈ ഉദ്യമത്തിന് കരുത്ത് പകരും എന്നും അദ്ദേഹം അറിയിച്ചു.

നവംബര്‍ 11 മുതല്‍ 14 വരെ ചിക്കാഗോയ്ക്ക് അടുത്തുള്ള ഗ്ലെന്‍വ്യൂവിലെ റിനയസന്‍സ് മാരിയറ്റ് സ്യൂട്ടില്‍ വച്ചാണ് മീഡിയ കോണ്‍ഫ്രന്‍സ് നടത്തപ്പെടുക. വൈവിധ്യമാര്‍ന്ന പരിപാടികളോടെ സംഘടിപ്പിക്കപ്പെടുന്ന കോണ്‍ഫ്രന്‍സില്‍ പങ്കെടുക്കുവാന്‍ ഇതിനകം തന്നെ നിരവധി മാധ്യമ പ്രവര്‍ത്തകരും സംഘടനാ നേതാക്കളും രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞിട്ടുണ്ട്.

ചിക്കാഗോയിലെ മികച്ച സംഘാടകരില്‍ ഒരാളായ ബിജു കിഴക്കേക്കുറ്റ് (നാഷണല്‍ പ്രസിഡണ്ട്, IPCNA ) ന്റെ നേതൃത്വത്തിലുള്ള വിപുലമായ കമ്മറ്റികള്‍ കണ്‍വെന്‍ഷന്റെ തയ്യാറെടുപ്പുകള്‍ക്ക് നേതൃത്വം നല്‍കി വരുന്നു. കോണ്‍ഫ്രന്‍സ് സംബന്ധമായ കൂടുതല്‍ വിവരങ്ങള്‍ക്കായി ബന്ധപ്പെടുക ബിജു കിഴക്കേക്കുറ്റ് ( 17732559777), സുനില്‍ ട്രൈസ്റ്റാര്‍ (19176621122), ജീമോന്‍ ജോര്‍ജ്ജ് (12679704267)

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments