Sunday, July 14, 2024

HomeMain Storyവീണ്ടും തെരഞ്ഞെടുക്കപ്പെട്ട ജസ്റ്റിന്‍ ട്രൂഡോയെ അഭിനന്ദിച്ച് മോദി

വീണ്ടും തെരഞ്ഞെടുക്കപ്പെട്ട ജസ്റ്റിന്‍ ട്രൂഡോയെ അഭിനന്ദിച്ച് മോദി

spot_img
spot_img

ന്യൂഡല്‍ഹി: കാനഡയില്‍ വീണ്ടും പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ജസ്റ്റിന്‍ ട്രൂഡോയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു.

തെരഞ്ഞെടുപ്പിലെ വിജയത്തിന് പധാനമന്ത്രി ജസ്റ്റിന് ട്രൂഡോക്ക് അഭിനന്ദിനങ്ങള്‍. ആഗോള, ബഹുസ്വര വിഷയങ്ങളിലടക്കം ഇന്ത്യകാനഡ ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താനാകുമെന്ന് കരുതുന്നു പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.

തിങ്കളാഴ്ചയായിരുന്നു കാനഡയില്‍ തെരഞ്ഞെടുപ്പ്. ട്രൂഡോയുടെ ലിബറല്‍ പാര്‍ട്ടി ഏറ്റവും വലിയ ഒറ്റകക്ഷിയായി.

നല്ല ഭാവിക്ക് വേണ്ടി വിശ്വാസം അര്‍പ്പിച്ചതിന് നന്ദിയുണ്ടെന്നും കോവിഡിനെതിരായ പോരാട്ടം നമ്മള്‍ പൂര്‍ത്തീകരിക്കാന്‍ പോകുകയാണെന്നും അദ്ദേഹം ട്വിറ്ററില്‍ പറഞ്ഞു.

എന്നാല്‍ കോവിഡില്‍ കുരുങ്ങിയ പ്രതിച്ഛായ വീണ്ടെടുക്കാമെന്ന പ്രതീക്ഷയോടെ ജസ്റ്റിന്‍ ട്രൂഡോ തെരഞ്ഞെടുപ്പ് നേരത്തേയാക്കുകയായിരുന്നുവെന്ന് ആരോപണമുണ്ട്. ആരോഗ്യ മേഖലയിലെ പ്രതിസന്ധിയുള്‍പ്പെടെ വിഷയങ്ങള്‍ കനത്ത വെല്ലുവിളി ഉയര്‍ത്തുന്ന തെരഞ്ഞെടുപ്പില്‍ ഇത്തവണ ആര്‍ക്കും കേവല ഭൂരിപക്ഷം ലഭിച്ചേക്കില്ലെന്ന് സര്‍വേ ഫലങ്ങള്‍ പ്രവചിച്ചിരുന്നു.

തെരഞ്ഞെടുപ്പ് പ്രഖ്യാപനംതന്നെ അസമയത്തായെന്നാണ് പ്രതിപക്ഷത്തിന്‍െറ ആരോപണം. പൊതുജനങ്ങള്‍ക്കിടയിലെ സര്‍വേ ഫലങ്ങളിലും നേരത്തേയായെന്ന പ്രതികരണത്തിനാണ് മേല്‍ക്കൈ. 2015ലാണ് ട്രൂഡോ ആദ്യമായി പ്രധാനമന്ത്രി പദമേറുന്നത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments