Thursday, March 28, 2024

HomeNewsKeralaവി.എം.സുധീരന്‍ കോണ്‍ഗ്രസ് രാഷ്ട്രീയകാര്യസമിതിയില്‍ നിന്ന് രാജിവച്ചു

വി.എം.സുധീരന്‍ കോണ്‍ഗ്രസ് രാഷ്ട്രീയകാര്യസമിതിയില്‍ നിന്ന് രാജിവച്ചു

spot_img
spot_img

തിരുവനന്തപുരം: കെ.പി.സി.സി മുന്‍ പ്രസിഡന്‍റും കോണ്‍ഗ്രസ് നേതാവുമായ വി.എം.സുധീരന്‍ പാര്‍ട്ടി രാഷ്ട്രീയകാര്യസമിതിയില്‍ നിന്ന് രാജിവെച്ചു. പ്രസിഡന്‍റ് കെ.സുധാകരന് സുധീരന്‍ രാജിക്കത്ത് കൈമാറി. കെ.പി.സി.സി പുനഃസംഘടനയുമായി ബന്ധപ്പെട്ടാണ് രാജിയെന്നാണ് സൂചന.

ശാരീരിക അസ്വസ്ഥതകളുണ്ടെന്ന് സുധാകരനെ ഫോണില്‍ അറിയിച്ചുവെന്നാണ് റിപ്പോര്‍ട്ട്. കോണ്‍ഗ്രസിന്‍റ സാധാരണ പ്രവര്‍ത്തകനായി തുടരുമെന്ന് വി.എം.സുധീരന്‍ പറഞ്ഞു. പുനഃസംഘടനയുമായി ബന്ധപ്പെട്ട് സുധീരന് അതൃപ്തിയുണ്ടെന്നാണ് സൂചന. പുനഃസംഘടനയില്‍ മുതിര്‍ന്ന നേതാക്കളുടെ അഭിപ്രായം പാര്‍ട്ടി പരിഗണിക്കുന്നില്ലെന്ന പരാതി സുധീരനുണ്ടായിരുന്നു.

ഗ്രൂപ്പുകള്‍ നല്‍കുന്ന ലിസ്റ്റ് അംഗീകരിക്കണമെന്നല്ല താന്‍ പറയുന്നതെന്നും മുതിര്‍ന്ന നേതാക്കളുടെ അഭിപ്രായം കൂടി തേടണമെന്നാണ് ആവശ്യപ്പെടുന്നതെന്നും സുധീരന്‍ വ്യക്തമാക്കിയിരുന്നു. കെ.പി.സി.സി പുനഃസംഘടനാ ചര്‍ച്ച സജീവമായിരിക്കെ സംസ്ഥാനത്തിന്‍െറ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ ശനിയാഴ്ച കേരളത്തിലെത്തുന്നുണ്ട്. പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ ഉള്‍പ്പെടെയുള്ളവരുമായി അദ്ദേഹം ചര്‍ച്ച നടത്തും. ഇതിനിടെയാണ് സുധീരന്‍റെ രാജി.

വി.എം.സുധീരന്‍റെ രാജിയുടെ കാരണമെന്തെന്ന് അറിയില്ലെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരന്‍. ഫോണിലൂടെ രാജിവെക്കുകയാണെന്ന് സുധീരന്‍ അറിയിച്ചു. എന്നാല്‍, അതിന്‍റെ കാരണമെന്തെന്ന് വ്യക്തമാക്കിയിട്ടില്ല. സുധീരന്‍റെ പരാതി എന്താണെന്ന് തനിക്കറിയില്ലെന്നും സുധാകരന്‍ പ്രതികരിച്ചു.

സുധീരന്‍റെ കത്ത് ഓഫീസില്‍ ലഭിച്ചിട്ടുണ്ട്. അത് നോക്കിയ ശേഷം ഇക്കാര്യത്തില്‍ കൂടുതല്‍ പ്രതികരണങ്ങള്‍ നടത്താം. സുധീരനുമായി ചര്‍ച്ചയുണ്ടാവുമോയെന്ന ചോദ്യത്തിന് കത്ത് നോക്കിയ ശേഷം പ്രതികരിക്കാമെന്നായിരുന്നു സുധാകരന്‍റെ മറുപടി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments