Friday, March 29, 2024

HomeMain Storyവീടിന് തീയിട്ടിട്ട് അണയ്ക്കുന്നവരായി പാക്കിസ്ഥാന്‍ അഭിനയിക്കുന്നു; യു.എന്‍ പൊതുസഭയില്‍ ഇന്ത്യ

വീടിന് തീയിട്ടിട്ട് അണയ്ക്കുന്നവരായി പാക്കിസ്ഥാന്‍ അഭിനയിക്കുന്നു; യു.എന്‍ പൊതുസഭയില്‍ ഇന്ത്യ

spot_img
spot_img

യു.എന്‍: വീടിന് തീയിടുന്ന ആളെപ്പോലെയാണ് പാകിസ്താനെന്നും എന്നാല്‍ തീ അണക്കുന്നവരായി അവര്‍ വേഷംകെട്ടുകയാണെന്നും ഐക്യരാഷ്ട്രസഭയില്‍ ഇന്ത്യ. ഭീകരവാദികള്‍ക്ക് സഹായം നല്‍കുന്ന പാകിസ്താന്‍െറ നടപടികള്‍ മൂലം ലോകമാകമാനം പ്രയാസങ്ങള്‍ അനുഭവിക്കുകയാണെന്നും യു.എന്‍ പൊതുസഭയില്‍ ഇന്ത്യന്‍ ഫസ്റ്റ് സെക്രട്ടറി സ്‌നേഹ ദുബെ ആഞ്ഞടിച്ചു.

കശ്മീര്‍ പ്രശ്‌നം ഉന്നയിച്ച് പാക്പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍ യു.എന്നില്‍ നടത്തിയ പ്രസംഗത്തിനാണ് ഇന്ത്യ രൂക്ഷമറുപടി നല്‍കിയത്. ‘ഭീകരതയുടെ ഇരയാണ് പാകിസ്താന്‍’ എന്ന് പറയുന്നത് ഞങ്ങള്‍ കേട്ടുകൊണ്ടിരിക്കുകയാണ്. എന്നാല്‍ സ്വന്തം വീടിന് തീ വെക്കുന്ന ആളെപ്പോലെയാണ് ആ രാജ്യം. എന്നാല്‍ തീ അണക്കുന്ന ആളാണ് തങ്ങളെന്ന് അവര്‍ അഭിനയിക്കുകയും ചെയ്യുന്നു.

ഭീകരതയെ നട്ടുവളര്‍ത്തുകയാണ് പാകിസ്താന്‍. മേഖലയും ലോകം തന്നെയും അവരുടെ നയങ്ങള്‍ മൂലം ഭീകരതയുടെ പ്രയാസം അനുഭവിക്കുകയാണ്. പാകിസ്താനില്‍ നടക്കുന്ന വര്‍ഗീയആക്രമണങ്ങളെ ഭീകരപ്രവര്‍ത്തനങ്ങള്‍ കൊണ്ട് മറയിടുകയാണ് പാകിസ്താന്‍.

ജമ്മുകശ്മീരും ലഡാക്കും ഇന്ത്യയുടെ ഭാഗം തന്നെയാണ്. അത് എപ്പോഴും അങ്ങനെ തുടരുകയും ചെയ്യും. പാകിസ്താന്‍ അന്യായമായി കൈയടക്കിയിരിക്കുന്ന ഭൂപ്രദേശങ്ങള്‍ അടക്കമാണിത്. അവിടങ്ങളില്‍ നിന്ന് ഉടന്‍ പാകിസ്താന്‍ ഒഴിയണം. പാകിസ്താനിലെ ന്യൂനപക്ഷങ്ങള്‍ നേരിടുന്ന വിവിധ പ്രശ്‌നങ്ങള്‍, സാധാരണ ജനങ്ങളുടെ മോശം ജീവിതസാഹചര്യം തുടങ്ങിയവയില്‍ നിന്ന് ശ്രദ്ധ തിരിക്കുകയാണ് പാക് ലക്ഷ്യം അവര്‍ പറഞ്ഞു.

അതിനടെ വാഷിങ്ടണ്‍: അഫ്ഗാനിസ്താന്‍െറ മണ്ണ് മറ്റു രാജ്യങ്ങളെ ആക്രമിക്കാനോ ഭീഷണിപ്പെടുത്താനോ ഭീകരര്‍ക്ക് അഭയം നല്‍കാനോ പരിശീലനം നല്‍കാനോ ഉപയോഗിക്കപ്പെടരുതെന്ന് താലിബാനോട് ഇന്ത്യയും അമേരിക്കയും ആവശ്യപ്പെട്ടു. സ്ത്രീകള്‍, കുട്ടികള്‍, ന്യൂനപക്ഷം തുടങ്ങി എല്ലാ അഫ്ഗാനികളുടെയും മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കാനുള്ള പ്രതിബദ്ധത താലിബാന്‍ മുറുകെപ്പിടിക്കണം.

വൈറ്റ്ഹൗസില്‍ വെള്ളിയാഴ്ച നടന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയു.എസ് പ്രസിഡന്‍റ് ജോ ബൈഡന്‍ ആദ്യ ഉഭയകക്ഷി ചര്‍ച്ചക്ക് ശേഷമായിരുന്നു ഇരുനേതാക്കളുടെയും സംയുക്ത പ്രസ്താവന. സന്നദ്ധപ്രവര്‍ത്തകര്‍ക്കും ഐക്യരാഷ്ട്രസഭയുടെ വിവിധ ഏജന്‍സികള്‍ക്കും സുരക്ഷിതമായും എളുപ്പത്തിലും രാജ്യത്തേക്ക് എത്തുന്നതിന് താലിബാന്‍ സഹായം നല്‍കണമെന്നും ഇരുവരും ആവശ്യപ്പെട്ടു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments