Friday, April 19, 2024

HomeNewsKeralaഭാരത് ബന്ദ് തുടങ്ങി, കേരളത്തില്‍ ഹര്‍ത്താല്‍

ഭാരത് ബന്ദ് തുടങ്ങി, കേരളത്തില്‍ ഹര്‍ത്താല്‍

spot_img
spot_img

ന്യൂഡല്‍ഹി: സംയുക്ത കിസാന്‍ മോര്‍ച്ചയുടെ നേതൃത്വത്തില്‍ ഇന്നു ഭാരത് ബന്ദിന് ആഹ്വാനം. ഐക്യദാര്‍ഢ്യവുമായി കേരളത്തില്‍ ട്രേഡ് യൂണിയനുകളുടെ സംയുക്ത സമരസമിതി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ്.

ഹര്‍ത്താല്‍ സമാധാ!നപരമായിരിക്കുമെന്നും സ്വകാര്യ വാഹനങ്ങള്‍ തടയില്ലെന്നും സമരസമിതി ജനറല്‍ സെക്രട്ടറി എളമരം കരീം അറിയിച്ചു. അവശ്യ സേവനങ്ങളെയും ബാധിക്കില്ല. എല്‍ഡിഎഫും യുഡിഎഫും ഹര്‍ത്താലിനു പിന്തുണ അറിയിച്ചിട്ടുണ്ട്.

ഹര്‍ത്താല്‍ സമയത്തു പതിവു സര്‍വീസ് ഇല്ലെങ്കിലും അവശ്യ സേവനങ്ങള്‍ക്കായി ആശുപത്രി, റെയില്‍വേ സ്‌റ്റേഷന്‍, വിമാനത്താവളം എന്നിവ കേന്ദ്രീകരിച്ചു പ്രധാന റൂട്ടുകളില്‍ പൊലീസ് അകമ്പടിയോടെ പരിമിതമായ ലോക്കല്‍ സര്‍വീസുകള്‍ നടത്തുമെന്നു കെഎസ്ആര്‍ടിസി അറിയിച്ചു.

വൈകിട്ട് 6 കഴിഞ്ഞ് ദീര്‍ഘദൂര സര്‍വീസുകള്‍ ഉള്‍പ്പെടെ ആരംഭിക്കും. വിവിധ സര്‍വകലാശാലാ പരീക്ഷകളും പിഎസ്‌സി വകുപ്പുതല പരീക്ഷയും മാറ്റിവച്ചു.

കേരളത്തിനു പുറമേ ആന്ധ്രപ്രദേശ്, തമിഴ്‌നാട് സര്‍ക്കാരുകളും ബന്ദിനു പിന്തുണ പ്രഖ്യാപിച്ചു. ഡല്‍ഹി അതിര്‍ത്തിയില്‍ സുരക്ഷ കര്‍ശനമാക്കി. അതിര്‍ത്തിയിലെ 3 കര്‍ഷകസമര വേദികളില്‍നിന്ന് ആരെയും നഗരത്തിലേക്കു കടത്തിവിടില്ലെന്നു പൊലീസ് ചൂണ്ടിക്കാട്ടി. ഓള്‍ ഇന്ത്യ ബാങ്ക് ഓഫിസേഴ്‌സ് കോണ്‍ഫെഡറേഷനും ബന്ദിനു പിന്തുണ പ്രഖ്യാപിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments