Friday, April 19, 2024

HomeMain Storyപാക്കിസ്ഥാന്‍ പന്ത്രണ്ടോളം ഭീകരസംഘടനകളുടെ താവളമെന്ന് യു.എസ് കോണ്‍ഗ്രസ്

പാക്കിസ്ഥാന്‍ പന്ത്രണ്ടോളം ഭീകരസംഘടനകളുടെ താവളമെന്ന് യു.എസ് കോണ്‍ഗ്രസ്

spot_img
spot_img

വാഷിങ്ടണ്‍: ലഷ്കര്‍ ത്വയ്യിബ, ജയ്‌ശെ മുഹമ്മദ് തുടങ്ങി അമേരിക്ക വിദേശ ഭീകര സംഘടനകളായി പ്രഖ്യാപിച്ച 12ഉം പ്രവര്‍ത്തിക്കുന്നത് പാകിസ്താന്‍ താവളമാക്കിയാണെന്ന് യു.എസ് കോണ്‍ഗ്രസ് റിപ്പോര്‍ട്ട്. ഇവയില്‍ ചിലത് 1980കള്‍ മുതല്‍ പാകിസ്താനില്‍ സജീവ സാന്നിധ്യമാണെന്നും ചരിത്രപ്രാധാന്യമുള്ള ‘ക്വാഡ്’ ഉച്ചകോടിക്ക് മുന്നോടിയായി പുറത്തുവിട്ട റിപ്പോര്‍ട്ട് പറയുന്നു.

അഞ്ചു വിഭാഗങ്ങളായാണ് ഈ ഭീകര സംഘടനകളുടെ പ്രവര്‍ത്തനം പ്രവര്‍ത്തനം ആഗോള വ്യാപകമായത്, അഫ്ഗാന്‍ കേന്ദ്രീകൃതമായത്, ഇന്ത്യ കശ്മീര്‍ താവളമാക്കിയവ, നാട്ടില്‍ പ്രവര്‍ത്തിക്കുന്നവ, ശിയാവിരോധത്തി!െന്‍റ പേരില്‍ രൂപമെടുത്തവ.

1980കളുടെ അവസാനത്തില്‍ പാകിസ്താനില്‍ രൂപമെടുത്ത ലശ്കറെ ത്വയ്യിബ 2001ലാണ് അമേരിക്കയുടെ വിദേശ ഭീകര സംഘടനാ പട്ടികയിലെത്തുന്നത്. 2008ലെ മുംബൈ ഭീകരാക്രമണമുള്‍പെടെ നിരവധി ആക്രമണങ്ങള്‍ക്കു പിന്നില്‍ ഈ സംഘടനയാണ്. കശ്മീരി ഭീകര നേതാവ് മസ്ഊദ് അസ്ഹര്‍ 2000ല്‍ സ്ഥാപിച്ച ജയ്‌ശെ മുഹമ്മദ് തൊട്ടടുത്ത വര്‍ഷം യു.എസ് പട്ടികയിലെത്തി.

ഇന്ത്യന്‍ പാര്‍ലമെന്‍റ് ആക്രമണത്തില്‍ മറ്റു സംഘടനകള്‍ക്കൊപ്പം ജയ്‌ശെ മുഹമ്മദും പങ്കാളികളാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

1980ല്‍ അഫ്ഗാനിസ്താനില്‍ നിലവില്‍ വന്ന ഹര്‍കത്തുല്‍ ജിഹാദില്‍ ഇസ്‌ലാമിയെ 2010ലാണ് യു.എസ് പട്ടികയില്‍ പെടുത്തുന്നത്. സംഘടന ഇപ്പോള്‍ അഫ്ഗാനു പുറമെ പാകിസ്താന്‍, ബംഗ്ലദേശ്, ഇന്ത്യ എന്നിവിടങ്ങളില്‍ സാന്നിധ്യമുണ്ടെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ഹിസ്ബുല്‍ മുജാഹിദീന്‍ 1989ല്‍ രൂപമെടുത്തതാണെങ്കിലും യു.എസ് ഭീകരപ്പട്ടികയിലെത്തുന്നത് 2017ല്‍. പാകിസ്താനിലെ ഏറ്റവും പഴക്കമുള്ളതും എന്നാല്‍, ജനപിന്തുണ കൂടുതലുള്ളതുമായ സംഘടനയാണിത്. അല്‍ഖാഇദ, അഫ്ഗാന്‍ താലിബാന്‍, ഹഖാനി ശൃംഖല, തഹ്‌രീകെ താലിബാന്‍, ബലൂചിസ്താന്‍ വിമോചന സേന, ജുന്‍ദുല്ല, സിപാഹെ സഹാബ, ലശ്കറെ ജംഗ്‌വി എന്നീ സംഘടനകളുമുണ്ട്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments