Friday, March 29, 2024

HomeMain Storyബ്രിട്ടനെ പിന്തള്ളി ലോകത്തെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായി ഇന്ത്യ

ബ്രിട്ടനെ പിന്തള്ളി ലോകത്തെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായി ഇന്ത്യ

spot_img
spot_img

ലണ്ടന്‍: ലോകത്തെ വമ്പന്‍സാമ്പത്തിക ശക്തികളുടെ പട്ടികയില്‍ ഇന്ത്യ അഞ്ചാം സ്ഥാനം ഉറപ്പിച്ചു. അമേരിക്ക, ചൈന, ജപ്പാന്‍, ജര്‍മനി എന്നീ രാജ്യങ്ങള്‍ മാത്രമാണ് ഇന്ത്യക്കു മുന്നിലുള്ളത്. ബ്രിട്ടനെ പിന്നിലാക്കിയാണ് ഇന്ത്യയുടെ കുതിപ്പ്. പട്ടികയില്‍ ആറാം സ്ഥാനത്താണ് ബ്രിട്ടന്‍. ഡോളര്‍ ആധാരമാക്കിയാണ് റാങ്കുപട്ടിക തയ്യാറാക്കിയത്.

10 വര്‍ഷം മുന്‍പ് ഇന്ത്യ ഈ പട്ടികയില്‍ 11-ാമതായിരുന്നു, ബ്രിട്ടന്‍ അഞ്ചാമതും. ജീവിതച്ചെലവ് ക്രമാതീതമായി ഉയര്‍ന്നതാണ് ബ്രിട്ടനെ പിന്നിലാക്കിയത്. 2021ലെ അവസാന മൂന്നുമാസങ്ങളിലെ പ്രകടനം ഇന്ത്യക്ക് തുണയായി.

അന്താരാഷ്ട്രനാണ്യനിധിയില്‍നിന്നുള്ള ജിഡിപി കണക്കുകള്‍ പരിശോധിക്കുമ്പോള് ആദ്യ പാദത്തിലും ഇന്ത്യ മികവു തുടര്‍ന്നിട്ടുണ്ട്. നടപ്പു സാമ്പത്തികവര്‍ഷം ഇന്ത്യ ഏഴു ശതമാനത്തിലേറെ വളര്‍ച്ച കൈവരിക്കുമെന്നാണ് പ്രവചനം. രാജ്യത്തെ ഓഹരിസൂചികകളിലുണ്ടായ മുന്നേറ്റം ഇന്ത്യക്ക് ഗുണംചെയ്യും.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments