Saturday, September 24, 2022

HomeMain Storyയു.എസ് ഓപ്പണില്‍ നിന്ന് പുറത്ത്; സെറീന വില്യംസിന്റെ പേരാട്ടത്തിന് വിരാമം

യു.എസ് ഓപ്പണില്‍ നിന്ന് പുറത്ത്; സെറീന വില്യംസിന്റെ പേരാട്ടത്തിന് വിരാമം

spot_img
spot_img

ന്യൂയോര്‍ക്ക്: ലോക വനിതാ ടെന്നീസിലെ ഇതിഹാസ താരമായ സെറീന വില്യംസ് കളിക്കളത്തോട് വിട പറഞ്ഞു. യു.എസ് ഓപ്പണില്‍ ഇന്ന് നടന്ന രണ്ടാം റൗണ്ടില്‍ ആസ്‌ത്രേലിയയുടെ അജ്‌ല ടോംലാനോവിച്ചിനോട് പരാജയപ്പെട്ടായിരുന്നു മടക്കം. യു.എസ് ഓപ്പണോടെ ഗ്രാന്‍ഡ് സ്ലാം ടൂര്‍ണമെന്റുകളില്‍ നിന്ന് വിരമിക്കുമെന്ന് സെറീന പ്രഖ്യാപിച്ചിരുന്നു. ഏറെ നാളായി പരിക്കിന്റെ പിടിയിലായിരുന്നു സെറീന.

കഴിഞ്ഞ ഫ്രഞ്ച് ഓപ്പണില്‍ തിരിച്ചുവന്നെങ്കിലും സെറീനയ്ക്ക് മുന്നേറാനായില്ല. കളക്കളത്തില്‍ നില്‍ക്കുന്നതിനേക്കാള്‍, അമ്മയുടെ റോള്‍ താന്‍ ഏറെ ആസ്വദിക്കുന്നുവെന്ന് 40കാരി സെറീന പറഞ്ഞിരുന്നു. ”ഞാന്‍ ടെന്നിസ് കരിയര്‍ വേണ്ടുവോളം ആസ്വദിച്ചു. എന്നാലിപ്പോള്‍ കൗണ്ട്ഡൗണ്‍ ആരംഭിച്ചിരിക്കുന്നു. ഏറ്റവും ഇഷ്ടമുള്ള ഒന്നില്‍ നിന്ന് വിട്ടുനില്‍ക്കുയെന്നുള്ളത് ബുദ്ധിമുട്ടേറിയ കാര്യമാണ്. ഞാനൊരു അമ്മയാണ്. മകളുടെ കാര്യത്തില്‍ ഞാന്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട്. കൂടുതല്‍ കാര്യങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്തുവിടാം…” 40കാരിയായ സെറീന ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിട്ടതിങ്ങനെ.

റിട്ടയര്‍ ചെയ്യാനുള്ള തന്റെ തീരുമാനം തിരുത്തില്ലെന്ന് സെറീന പറയുമ്പോള്‍ ടെന്നീസ് ലോകത്തിനത് വലിയ നഷ്ടമാണ്. ആധുനിക വനിതാ ടെന്നീസിലെ കരുത്തിന്റെ പ്രതീകവും കറുപ്പിന്റെ സൗന്ദര്യവുമായിരുന്ന സെറീന വില്യംസ് എന്ന നാല്‍പതുകാരി. 1995 മുതല്‍ 2022 വരെ 27 വര്‍ഷം നീണ്ട ടെന്നീസ് ജീവിതം. 23 ഗ്രാന്‍ഡ് സ്ലാം കിരീടങ്ങള്‍.

സംഭവബഹുലമായ ചരിത്രപരമായ കായികജീവിതത്തില്‍ നിന്ന് വഴിപിരിയുന്നതിന്റെ സൂചനകള്‍ സെറീന നല്‍കിയത് ഈ മാസം ആദ്യമാണ്. തന്റെ ആദ്യ ഗ്രാന്‍ഡ്സ്ലാം നേട്ടം കണ്ട കോര്‍ട്ടില്‍ നിന്ന് വിരമിക്കാനായിരുന്നു സെറീനയുടെ തീരുമാനം.

അന്ന് ഫൈനലില്‍ തോല്‍പിച്ചത് ജീവിതത്തിലും സ്‌പോര്‍ട്‌സിലും വഴികാട്ടിയും മാതൃകയുമായ സഹോദരി വീനസിനെ. നീണ്ട 319 ആഴ്ചകള്‍ ലോക ഒന്നാം നമ്പര്‍ താരം. സഹോദരി വീനസുമായി ചേര്‍ന്ന് ഡബിള്‍സ് കിരീടങ്ങള്‍. നാല് ഒളിമ്പിക് സ്വര്‍ണം. സെറീനയുടെ തേരോട്ടം അവസാനിക്കുകയാണ്.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments