Saturday, September 24, 2022

HomeNewsIndia2029ല്‍ ഇന്ത്യ മൂന്നാം സമ്പദ് ശക്തിയാകുമെന്ന്‌ ഗവേഷണ റിപ്പോര്‍ട്ട്

2029ല്‍ ഇന്ത്യ മൂന്നാം സമ്പദ് ശക്തിയാകുമെന്ന്‌ ഗവേഷണ റിപ്പോര്‍ട്ട്

spot_img
spot_img

ന്യൂഡല്‍ഹി: ഏഴു വര്‍ഷത്തിനുശേഷം ഇന്ത്യ ലോകത്തെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറുമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ഗവേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്. നിലവില്‍ യുഎസ്, ചൈന, ജപ്പാന്‍, ജര്‍മനി എന്നിവയ്ക്കു പിന്നില്‍ അഞ്ചാമതാണ് ഇന്ത്യ. നാലാമതുള്ള ജര്‍മനിയെ 2027ലും മൂന്നാമതുള്ള ജപ്പാനെ 2029ലും ഇന്ത്യ മറികടക്കും.

സമ്പദ്‌വ്യവസ്ഥയില്‍ ആറാം സ്ഥാനത്തായിരുന്ന ഇന്ത്യ, ബ്രിട്ടനെ മറികടന്ന് അഞ്ചാമതെത്തിയത് പുതിയ സംഭവമല്ലെന്നും 2021 ഡിസംബറില്‍ തന്നെ ഇതുസംഭവിച്ചുവെന്നുമുള്ള നിരീക്ഷണവും റിപ്പോര്‍ട്ടിലുണ്ട്.

ചൈനയിലേക്കുള്ള നിക്ഷേപങ്ങളുടെ തോത് കുറഞ്ഞത് ഇന്ത്യയ്ക്ക് ഗുണകരമാകും. ഐഫോണ്‍ 14 മോഡലിന്റെ ഉല്‍പാദനം ഇന്ത്യയിലേക്കു കൂടി കൊണ്ടുവരാനുള്ള നീക്കം ഈ ശുഭാപ്തിവിശ്വാസത്തിനുള്ള സാക്ഷ്യമാണെന്നും എസ്ബിഐ റിസര്‍ച്ച് പറയുന്നു. ആപ്പിളിന്റെ ഈ നീക്കം ഒട്ടേറെ കമ്പനികള്‍ ഇന്ത്യയിലേക്ക് വരാന്‍ വഴിയൊരുക്കും. ഈ സാമ്പത്തികവര്‍ഷത്തിലെ ആദ്യ പാദത്തില്‍ 13.5% വളര്‍ച്ചയാണ് ഇന്ത്യ നേടിയത്. ചൈനയുടെ വളര്‍ച്ചയാകട്ടെ 0.4 ശതമാനവും.

അതിനിടെ രണ്ടു അടുത്ത രണ്ടു വര്‍ഷത്തിനുള്ളില്‍ 5 ലക്ഷം കോടി ഡോളര്‍ സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ മാറുമെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍. ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ് വ്യവസ്ഥ, അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥ എന്നീ ഇരട്ട നാഴികക്കല്ലുകള്‍ മറികടക്കുന്നത് അഭിമാനമാണ്.

സ്വാതന്ത്ര്യം ലഭിച്ച് 75-ാം വര്‍ഷത്തില്‍ ഇന്ത്യ ബ്രിട്ടനെ മറികടന്നത് യാദൃശ്ചികമാവാം. തകര്‍ച്ചയിലായ സമ്പദ്‌വ്യവസ്ഥയെയും കുതിച്ചുയരുന്ന പണപ്പെരുപ്പത്തെയും അതിജീവിക്കാന്‍ ഇംഗ്ലണ്ട് പാടുപെടുന്ന സമയത്താണ് ഇന്ത്യ ഈ നേട്ടം കൈവരിച്ചതെന്നും അനുരാഗ് ചൂണ്ടിക്കാട്ടി.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments