ന്യൂഡല്‍ഹി: കൊവിഡ് 19ന് എതിരെയുളള ഭാരത് ബയോടെക്കിന്റെ നേസല്‍ വാക്സിന് അംഗീകാരം. സെന്‍ട്രല്‍ ഡ്രഗ് സ്റ്റാന്‍ഡേര്‍ഡ് ഓര്‍ഗനൈസേഷന്‍ ആണ് വാക്സിന്‍ മുതിര്‍ന്ന ആളുകളില്‍ അടിയന്തര ഉപയോഗത്തിനുളള അനുമതി നല്‍കിയിരിക്കുന്നത് എന്ന് കേന്ദ്ര ആരോഗ്യവകുപ്പ് മന്ത്രി ഡോ. മന്‍സുഖ് മാണ്ഡവ്യ വ്യക്തമാക്കി. രാജ്യത്തെ കൊവിഡ് പ്രതിരോധ പോരാട്ടത്തിലെ വലിയ മുന്നേറ്റമാണിത് എന്നും കേന്ദ്ര ആരോഗ്യമന്ത്രി ട്വീറ്റ് ചെയ്തു.
ഭാരത് ബയോടെകിന്റെ നേസല്‍ വാക്സിനാണ് അംഗീകാരം ലഭിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിന് കീഴില്‍ രാജ്യം ശാസ്ത്രത്തേയും ഗവേഷണത്തേയും വികസനത്തേയും മാനവശേഷിയേയും കൂടുതല്‍ പ്രയോജനപ്പെടുത്തുകയാണ് എന്നും മന്‍സൂഖ് മാണ്ഡവ്യ പറഞ്ഞു. ഭാരത് ബയോടെക്കിന്റേത് രാജ്യത്തെ തന്നെ ആദ്യത്തെ നേസല്‍ കൊവിഡ് വാക്സിനാണ്.
ഹൈദരാബാദ് ആസ്ഥാനമായുളള ഭാരത് ബയോടെക് 4000 വളണ്ടിയര്‍മാരില്‍ നേസല്‍ വാക്സിന്‍ പരീക്ഷണം നടത്തിയിരുന്നു. ആര്‍ക്കും തന്നെ പാര്‍ശ്വഫലങ്ങള്‍ അനുഭവപ്പെട്ടിരുന്നില്ല. ഇതോടെയാണ് നേസല്‍ വാക്സിന് അനുമതി ലഭിച്ചിരിക്കുന്നത്. ജനുവരിയിലാണ് വാക്സിന് ക്ലിനിക്കല്‍ പരീക്ഷണത്തിനുളള അനുമതി ലഭിച്ചത്. ജൂണ്‍ 19തോടെ അന്തിമ ക്ലിനിക്കല്‍ പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കി. മൂക്കില്‍ കൂടിയാണ് നേസല്‍ വാക്സിന്‍ നല്‍കുക.
രണ്ട് ഡോസ് കൊവിഷീല്‍ഡ് വാക്സിനോ മറ്റേതെങ്കിലും വാക്സിനോ സ്വീകരിച്ചിട്ടുളള പ്രായപൂര്‍ത്തിയായ ആളുകള്‍ക്കാണ് നേസല്‍ വാക്സിനെടുക്കാന്‍ സാധിക്കുക. ഫെബ്രുവരിയില്‍ മുംബൈ ആസ്ഥാനമായുളള ഗ്ലെന്‍മാര്‍ക്ക് ഫാബി സ്്രേപ എന്ന പേരില്‍ കൊവിഡ് പ്രതിരോധ നേസല്‍ സ്്രേപ പുറത്തിറക്കിയിരുന്നു. സാനോറ്റൈസുമായി ചേര്‍ന്നായിരുന്നു നേസല്‍ സ്്രേപ പുറത്തിറക്കിയത്. നിര്‍മ്മാണത്തിനും വിതരണത്തിനുമുളള അനുമതി കമ്പനിക്ക് ഡിസിജിഐയില്‍ നിന്നും ലഭിച്ചിരുന്നു.