Sunday, October 2, 2022

HomeMain Storyരാജ്പഥ് ചരിത്രമായി, ഇനി കര്‍ത്തവ്യ പഥ്‌

രാജ്പഥ് ചരിത്രമായി, ഇനി കര്‍ത്തവ്യ പഥ്‌

spot_img
spot_img

ന്യൂഡല്‍ഹി: ചരിത്ര പ്രസിദ്ധമായ രാജ്പഥിന്റെ പേര് കര്‍ത്തവ്യ പഥ് എന്നാക്കാനുള്ള നിര്‍ദേശം ന്യൂഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ അംഗീകരിച്ചു. ഇന്നു ചേര്‍ന്ന പ്രത്യേ കൗണ്‍സില്‍ യോഗത്തിലാണ്, കേന്ദ്ര നഗര വികസന മന്ത്രാലയത്തിന്റെ നിര്‍ദേശം അംഗീകരിച്ചത്.

നിര്‍ദേശം അംഗീകരിച്ചതായി എംപിയും എന്‍ഡിഎംസി അംഗവുമായ മീനാക്ഷി ലെഖി അറിയിച്ചു. നഗരവികസന മന്ത്രാലയമാണ് നിര്‍ദേശം മുന്നോട്ടുവച്ചതെന്ന് എന്‍ഡിഎംസി വൈസ് ചെയര്‍മാന്‍ സതീഷ് ഉപാധ്യായ പറഞ്ഞു. ഇന്ത്യാ ഗേറ്റിലെ നേതാജി പ്രതിമ മുതല്‍ രാഷ്ട്രപതി ഭവന്‍ വരെയുള്ള ഭാഗം കര്‍ത്തവ്യ പഥ് എന്നായിരിക്കും അറിയപ്പെടുകയെന്ന് ഉപാധ്യായ അറിയിച്ചു.

രാജ്പഥിന്റെ അര്‍ത്ഥം രാജാവിന്റെ വഴി എന്നാണ്. ഇന്ത്യയുടെ ഭരണ സിരാകേന്ദ്രമായ സെക്രട്ടറിയേറ്റ് മന്ദിരത്തിന്റെ ഇടയിലൂടെ രാഷ്ട്രപതി ഭവന്റെ മുമ്പില്‍ നിന്ന് തുടങ്ങി വിജയ് ചൗക്കിലൂടെ നീങ്ങി ഇന്ത്യ ഗേറ്റ് വഴി നാഷണല്‍ സ്റ്റേഡിയത്തില്‍ എത്തിച്ചേരുന്നതാണ് രാജ്പഥ്. പാര്‍ലമെന്റ് മന്ദിരം ഈ പാതയുടെ അടുത്തായി സ്ഥിതി ചെയ്യുന്നു.

രാജ്പഥിന്റെ പാതയിലെ ഒരറ്റത്താണ് ഇന്ത്യയുടെ പരമോന്നത ഭരണാധികാരിയായ രാഷ്ട്രപതിയുടെ ഔദ്യോഗികമന്ദിരമായ രാഷ്ട്രപതി ഭവന്‍. ഇന്ത്യക്ക് സ്വാതന്ത്യം കിട്ടുന്നതിന് മുമ്പ് ഇത് ബ്രിട്ടീഷ് വൈസ്രോയിയുടെ ഔദ്യോഗിക മന്ദിരമായിരുന്നു.

ഒന്നാം ലോകമഹായുദ്ധത്തിലും അഫ്ഗാന്‍ യുദ്ധത്തിലും മരിച്ച സൈനികരുടെ ഓര്‍മ്മ നിലനിര്‍ത്തുന്നതിനു വേണ്ടി സ്ഥാപിക്കപ്പെട്ട സ്മാരകമാണ് ഇന്ത്യ ഗേറ്റ്. ഇന്ത്യയുടെ റിപ്പബ്ലിക് ദിന പരേഡ് നടക്കുന്നത് രാജ്പഥിലൂടെയാണ്. രാജ്പഥും അതിന്റെ ചുറ്റുമുള്ള സ്ഥലങ്ങളും ആസൂത്രണം ചെയ്തത് ബ്രിട്ടീഷ് കാലഘട്ടത്തില്‍ എഡ്വിന്‍ ല്യൂട്ടെന്‍സ് ആയിരുന്നു.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments