Saturday, September 24, 2022

HomeMain Storyഇന്ത്യന്‍ വംശജ സുല്ലെ ബ്രാവര്‍മാന്‍ യു.കെ ആഭ്യന്തര സെക്രട്ടറി

ഇന്ത്യന്‍ വംശജ സുല്ലെ ബ്രാവര്‍മാന്‍ യു.കെ ആഭ്യന്തര സെക്രട്ടറി

spot_img
spot_img

ലണ്ടന്‍: ബ്രിട്ടനിലെ ആഭ്യന്തര സെക്രട്ടറിയായി വീണ്ടും ഇന്ത്യന്‍ വംശജ. പ്രീതി പട്ടേലിന്റെ പിന്‍ഗാമിയായി അഭിഭാഷകയായ സുല്ലെ ബ്രാവര്‍മാന്‍ ചുമതലയേറ്റു. പുതിയ പ്രധാനമന്ത്രി ലിസ് ട്രസ് ആണ് ബ്രെവര്‍മാനെ ആഭ്യന്തര സെക്രട്ടറിയായി നിയമിച്ചത്.

ബോറിസ് ജോണ്‍സന്‍ സര്‍ക്കാരില്‍ അറ്റോര്‍ണി ജനറലായിരുന്നു 42കാരിയായ സുല്ലെ ബ്രാവര്‍മാന്‍. തെക്ക്-കിഴക്കന്‍ ഇംഗ്ലണ്ടിലെ ഫാരെഹാമില്‍ നിന്നുള്ള കണ്‍സര്‍വേറ്റീവ് പാര്‍ട്ടി എം.പിയാണ്. തമിഴ്‌നാട്ടുകാരിയായ ഉമയുടെയും ഗോവന്‍ വംശജനായ ക്രിസ്റ്റി ഫെര്‍ണാണ്ടസിന്റെയും മകളാണ് സുല്ലെ ബ്രാവര്‍മാന്‍. മൗറീഷ്യസില്‍ നിന്നും യുകെയിലേക്ക് കുടിയേറിയവരാണ് ഉമയുടെ കുടുംബം. കെനിയയില്‍ നിന്നും യുകെയിലെത്തിയവരാണ് സുല്ലെയുടെ പിതാവിന്റെ കുടുംബം.

2015 മെയിലാണ് ഫാരെഹാമില്‍ നിന്നും എം.പിയായി തെരഞ്ഞെടുക്കപ്പെട്ടത്. ബ്രിട്ടീഷ് പ്രധാനമന്ത്രി തെരഞ്ഞെടുപ്പില്‍ ആദ്യ ഘട്ടത്തില്‍ മത്സരിച്ച സുല്ലെ, ടോറി എംപിമാരുടെ പ്രാരംഭ ബാലറ്റിന്റെ രണ്ടാം റൗണ്ടില്‍ അവര്‍ പുറത്താകുകയും ലിസ് ട്രസിന് പിന്തുണ നല്‍കുകയും ചെയ്തു.

കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റി നിയമ ബിരുദധാരിയായ സുല്ലെ 2018ലാണ് ബ്രാവര്‍മാനെ വിവാഹം കഴിക്കുന്നത്. ലണ്ടന്‍ ബുദ്ധമത കേന്ദ്രത്തിലെ പതിവ് സന്ദര്‍ശക കൂടിയായ സുല്ല കടുത്ത ബുദ്ധമത വിശ്വാസി കൂടിയാണ്. ബുദ്ധമതത്തിലെ പ്രമാണ ഗ്രന്ഥങ്ങളിലൊന്നായ ധര്‍മ്മപദത്തില്‍ തൊട്ടാണ് സുല്ലെ പാര്‍ലമെന്റില്‍ സത്യപ്രതിജ്ഞ ചെയ്തത്.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments