Saturday, September 24, 2022

HomeMain Storyഎലിസബത്ത് രാജ്ഞി അന്തരിച്ചു

എലിസബത്ത് രാജ്ഞി അന്തരിച്ചു

spot_img
spot_img

ലണ്ടൻ : എലിസബത്ത് രാജ്ഞി (96)അന്തരിച്ചു. സ്കോട്ട്ലൻറിലെ ബാൽമോറൽ കാസിലിലാണ് അന്ത്യം.

ആരോഗ്യപ്രശ്നങ്ങളുള്ളതിനാൽ കഴിഞ്ഞ വർഷം ഒക്ടോബർ മുതൽ ഡോക്ടർമാരുടെ പരിചരണത്തിലായിരുന്നു.

ബ്രിട്ടന്റെ ചരിത്രത്തിൽ ഏറ്റവും അധികം കാലം അധികാരത്തിലിരുന്ന ഭരണാധികാരിയായിരുന്നു. തുടർച്ചയായി 70 വർഷം ഇവർ അധികാരത്തിലിരുന്നു.

പിതാവിന്റെ മരണശേഷം, 1952 ഫെബ്രുവരി ആറിനായിരുന്നു കിരീരധാരണം. കിരീടധാരണം നടക്കുമ്ബോള്‍ എലിസബത്ത് രാജ്ഞിക്ക് പ്രായം 25.

നിരവധി ചരിത്ര സംഭവങ്ങള്‍ക്ക് എലിസബത്ത് രാജ്ഞിയുടെ കാലം സാക്ഷ്യം വഹിച്ചു. വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ മുതല്‍ 13 പ്രധാനമന്ത്രിമാര്‍ എലിസബത്ത് രാജ്ഞി സിംഹാസനത്തിലിരിക്കെ വന്നുപോയി. ബ്രിട്ടിഷ് സാമ്രാജ്യത്വത്തിന്റെ കോളനികള്‍ ഓരോന്നായി ഇല്ലാതായി.

‘നിശബ്ദയായ രാജ്ഞി’ എന്നാണ് എലിസബത്ത് അറിയപ്പെടുന്നത്. നീണ്ട ഭരണകാലത്തിനിടെ ഒരിക്കലും പരസ്യമായ അഭിപ്രായപ്രകടനം നടത്തിയിട്ടില്ല. എന്നു മാത്രമല്ല, പൊതുവിഷയങ്ങളിലും മൗനം പാലിച്ചു. മാധ്യമ അഭിമുഖം നല്‍കിയിട്ടില്ല. ഇടയ്ക്ക് ചില ടിവി പരിപാടികളില്‍ മുഖം കാണിച്ചിട്ടുണ്ട് എന്നുമാത്രം.

1947 നവംബര്‍ 20നാണ് ഫിലിപ്പും എലിസബത്തും വിവാഹിതരായത്.

ഭര്‍ത്താവ് ഫിലിപ് രാജകുമാരന്‍ 2021 ലാണ് അന്തരിച്ചത്.

സ്കോട്ട്‍ലൻഡിലെ കീരീടാവകാശിയായ ചാൾസ് രാജകുമാരനും ഭാര്യ കാമിലയും രാജ്ഞിയുടെ മകൾ ആനി രാജകുമാരിയും മക്കളായ ആൻഡ്രൂ രാജകുമാരൻ, എഡ്വേർഡ് രാജകുമാരൻ, ചെറുമകൻ വില്യം രാജകുമാരൻ എന്നിവരും ബാൽമോർ കൊട്ടാരത്തിലുണ്ട്.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments