Sunday, October 2, 2022

HomeMain Storyചാള്‍സ് മൂന്നാമന്‍ ഇനി ബ്രിട്ടന്റെ പുതിയ രാജാവ്, കാമില രാജ്ഞി

ചാള്‍സ് മൂന്നാമന്‍ ഇനി ബ്രിട്ടന്റെ പുതിയ രാജാവ്, കാമില രാജ്ഞി

spot_img
spot_img

ലണ്ടന്‍: എലിസബത്ത് രാജ്ഞിയുടെ മരണത്തോടെ മകന്‍ ചാള്‍സ് ബ്രിട്ടന്റെ പുതിയ രാജാവാകും. ബ്രിട്ടന്റെ സിംഹാസനത്തിലേറുന്ന ഏറ്റവും പ്രായം കൂടിയ ആളായിരിക്കും 73 വയസുകാരനായ ചാള്‍സ്. സ്ഥാനമേറ്റെടുക്കുമ്പോള്‍ ചാള്‍സ് മൂന്നാമന്‍ എന്ന പേരാകും അദ്ദേഹം സ്വീകരിച്ചേക്കുക.

ചാള്‍സ് രാജാവാകുന്നതോടെ അദ്ദേഹത്തിന്റെ ഭാര്യ കാമില പാര്‍ക്കര്‍ ഇനി രാജ്ഞിയാകും. ചാള്‍സിന്റെ രണ്ടാം ഭാര്യയാണ് കാമില. തന്റെ മരണശേഷം കാമിലയെ രാഞ്ജിയെന്ന് വിളിക്കാമെന്ന് നേരത്തേ തന്നെ എലിസബത്ത് രാജ്ഞി വ്യക്തമാക്കിയിരുന്നു.

എന്റെ പ്രീയപ്പെട്ട അമ്മയുടെ, രാജ്ഞിയുടെ മരണം കുടുംബാംഗങ്ങള്‍ക്ക് ഏറ്റവും വേദന നിറഞ്ഞ നിമിഷമാണെന്ന് ചാള്‍സ് രാജാവ് പ്രസ്താവനയില്‍ അറിയിച്ചു. ബ്രിട്ടനിലേയും കോമണ്‍വെല്‍ത്ത് രാജ്യങ്ങളിലേയും ലോകത്തേയും അവരുടെ വിയോഗം ഏറെ വേദനിപ്പിക്കുമെന്ന് തനിക്ക് അറിയാം, പ്രസ്താവനയില്‍ ചാള്‍സ് പറഞ്ഞു. എലിസബത്ത് രാഞ്ജിനയുടെ ആരോഗ്യ നില മോശമായതിനെ തുടര്‍ന്ന് നേരത്തേ തന്നെ സുപ്രധാന ചുമതലകള്‍ ചാള്‍സ് ഏറ്റെടുത്തിരുന്നു.

ചാള്‍സിനെ രാജാവാക്കി കൊണ്ടുള്ള ഔദ്യോഗിക പ്രഖ്യാപനം ശനിയാഴ്ച ഉണ്ടായേക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. മുതിര്‍ന്ന എം പിമാര്‍, കോമണ്‍വെല്‍ത്ത് ഹൈക്കമ്മീഷ്ണര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്ന ചടങ്ങിലായിരിക്കും ഔദ്യോഗിക പ്രഖ്യാപനം.

1948 വനവംബര്‍ 14 നാണ് ബക്കിംഗ്ഹാം കൊട്ടാരത്തിലാണ് ചാള്‍സിന്റെ ജനനം. ചാള്‍സിന് നാലു വയസുമാത്രം പ്രായമുള്ളപ്പോഴായിരുന്നു അദ്ദേഹത്തിന്റെ മുത്തച്ഛനായ കിങ് ജോര്‍ജ് ആറാമന്‍ വിടവാങ്ങിയത്. ഇതോടെ അമ്മ എലിസബത്ത് രാജ്ഞിയായി. ഭാവി രാജക്കന്‍മാരില്‍ നിന്നും വ്യത്യസ്തമായിട്ടായിരുന്നു ചാള്‍സിന്റെ കുട്ടിക്കാലം.

സ്വകാര്യ അധ്യാപകരെ നിയമിച്ച് വിദ്യാഭ്യാസം നല്‍കുന്നതില്‍ നിന്ന് മാറി ചാള്‍സ് രാജകുമാരന്‍ വെസ്റ്റ് ലണ്ടനിലെ ഹില്‍ ഹൗസിലാണ് പഠിച്ചത്. പിന്നീട് സ്‌കോട്ട്‌ലാന്റിലെ ഗോര്‍ഡോണ്‍സ്റ്റൗണ്‍ ബോര്‍ഡിംഗ് സ്‌കൂളിലും കാംബ്രിഡ്ജിലെ ട്രിനിറ്റി കോളേജിലുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി.

പഠനകാലത്ത് ഔപചാരികമായി വെയില്‍സ് രാജകുമാരനായി അദ്ദേഹത്തെ കിരീടധാരണം നടത്തിയിരുന്നു. പല രാജകുടുംബങ്ങളെയും പോലെ അദ്ദേഹം സായുധ സേനയില്‍ ചേര്‍ന്നു. 1971 ല്‍ റോയല്‍ എയര്‍ഫോഴ്‌സിലും പിന്നീട് നേവിയിലും പ്രവര്‍ത്തിച്ചു. 1976 ലാണ് സൈനിക സേവനം അവസാനിപ്പിക്കുന്നത്.

അതിന് ശേഷം ഭരണഘടനാപരമായ ഔദ്യോഗിക പദവികളൊന്നും അദ്ദേഹത്തിന് ലഭിച്ചിരുന്നില്ല. തനിക്ക് പ്രത്യേകിച്ച് പദവികളൊന്നുമില്ല, മുന്നോട്ടുള്ള ജീവിതത്തില്‍ അത് കണ്ടെത്തേണ്ടതുണ്ടെന്ന് അദ്ദേഹം ഒരിക്കല്‍ പറഞ്ഞിരുന്നു.

മുന്‍ ഭാര്യ ഡയാനയുടെ മരണം ഉള്‍പ്പെടെയുള്ള പല വിഷയങ്ങളിലും വിവാദപരമമായ നിലപാടുകള്‍ സ്വീകരിച്ചിട്ടുള്ള വ്യക്തിയാണ് ചാള്‍സ്. പലപ്പോഴും പരിസ്ഥിതി, ആരോഗ്യം, ആര്‍ക്കിടെക്ചര്‍, കൃഷി തുടങ്ങിയ വിഷയങ്ങളിലുള്ള ചാള്‍സിന്റെ വേറിട്ട പ്രതികരണങ്ങള്‍ ചര്‍ച്ചയും വിവാദമായിട്ടുണ്ട്.

പുതിയ രാജാവ് ദുര്‍ബലനും രാജപദവിയിലെത്താന്‍ യോഗ്യതയില്ലാത്ത വ്യക്തിയുമാണെന്നാണ് അദ്ദേഹത്തിന്റെ വിമര്‍ശകരുടെ ആക്ഷേപം. മുഖം നോക്കാതെ ശക്തമായ നിലപാടുകള്‍ കൈക്കൊള്ളുന്ന ചാള്‍സ് രാജാവാകുമ്പോള്‍ സ്വീകരിക്കുന്ന നയങ്ങളും രീതികളുമായിരിക്കും പ്രധാനമായും ഉറ്റുനോക്കപ്പെടുന്നത്.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments