Saturday, September 24, 2022

HomeMain Storyകോടിയേരി ബാലകൃഷ്ണന്റെ നില ഗുരുതരം; മുഖ്യമന്ത്രി ചെന്നൈയിലെത്തി

കോടിയേരി ബാലകൃഷ്ണന്റെ നില ഗുരുതരം; മുഖ്യമന്ത്രി ചെന്നൈയിലെത്തി

spot_img
spot_img

ചെന്നൈ: സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നില അതീവ ഗുരുതരമായി തുടരുന്നുവെന്ന് റിപ്പോര്‍ട്ട്. കോടിയേരി ചെന്നൈ അപോളോ ആശുപത്രിയില്‍ അതി തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലാണ് 68കാരനായ കോടിയേരി.

പാന്‍ക്രിയാസ് കാന്‍സര്‍ രോഗബാധിതനായ അദ്ദേഹത്തിന്റെ അസുഖം മൂര്‍ച്ഛിച്ചുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്. ബന്ധുക്കളും പാര്‍ടി നേതാക്കളും സ്ഥലത്തുണ്ട്. അടിയന്തിര സാഹചര്യം പരിഗണിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ചെന്നൈയിലെത്തി ആശുപത്രിയില്‍ കോടിയേരി ബാലകൃഷ്ണനെ സന്ദര്‍ശിച്ചു. ആശുപത്രി അധികൃതരുമായി രോഗ വിവരങ്ങള്‍ അദ്ദേഹം ചര്‍ച ചെയ്തു.

ആഗസ്റ്റ് 29നാണ് കോടിയേരിയെ എയര്‍ ആംബുലന്‍സില്‍ ചെന്നൈയിലേക്ക് കൊണ്ടുപോയത്. നേരത്തെ അമേരിക്കയില്‍ ചികിത്സ നല്‍കിയ ഡോക്ടര്‍മാരുടെ സംഘവുമായി സഹകരിച്ച് വിദഗ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തിലാണ് ചികിത്സ തുടരുന്നത്. ആരോഗ്യപ്രശ്നങ്ങള്‍ കാരണമാണ് കോടിയേരി ബാലകൃഷ്ണന്‍ സി.പി.എം. സംസ്ഥാന സെക്രട്ടറി പദം ഒഴിഞ്ഞത്. തുടര്‍ന്ന് എം.വി. ഗോവിന്ദനെ പാര്‍ട്ടിയുടെ പുതിയ സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കുകയും ചെയ്തിരുന്നു.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments