Friday, April 19, 2024

HomeMain Storyഏറ്റവും കൂടുതല്‍ കാലം ഭരണത്തിലുള്ള രാജാവായി ഹസനുല്‍ ബോല്‍കിയ

ഏറ്റവും കൂടുതല്‍ കാലം ഭരണത്തിലുള്ള രാജാവായി ഹസനുല്‍ ബോല്‍കിയ

spot_img
spot_img

ബന്ദര്‍ സെരി ബെഗവാന്‍: എലിസബത് രാജ്ഞിയുടെ മരണത്തോടെ, ബ്രൂണെ സുല്‍ത്വാന്‍ ഹസനുല്‍ ബോല്‍കിയ ലോകത്ത് നിലവില്‍ ഏറ്റവും കൂടുതല്‍ കാലം ഭരണത്തിലുള്ള രാജാവായി മാറി. 1967-ല്‍ അധികാരമേറ്റ ഹസനുല്‍ ബോല്‍കിയ 54 വര്‍ഷവും 339 ദിവസവും (വെള്ളിയാഴ്ച വരെ) ഭരണത്തിലുണ്ട്. ഡെന്‍മാര്‍കിലെ മാര്‍ഗരേത് കക ആണ് നിലവില്‍ ഏറ്റവും കൂടുതല്‍ കാലം ഭരിച്ച രണ്ടാമത്തെ രാജാവ്. 70 വാര്‍ഷത്തിലധികമാണ് എലിസബത് രാജ്ഞി അധികാരത്തില്‍ ഉണ്ടായിരുന്നത്.

രണ്ടാം ലോകമഹായുദ്ധത്തിനുശേഷം 1952-ല്‍ വെറും 25-ാം വയസില്‍ രാജ്ഞി സിംഹാസനത്തില്‍ കയറി. ബ്രിടനിലെ രാഷ്ട്രീയത്തില്‍ നിന്ന് അവര്‍ അകലം പാലിച്ചു, അതിനു വിപരീതമായി സ്വന്തം രാജ്യത്ത് ഹസനുല്‍ ബോല്‍കിയ അധികാരത്തിന്റെ കടിഞ്ഞാണ്‍ ഏറ്റെടുത്തു. രാജ്യത്തിന്റെ സുല്‍ത്വാനും സമ്പൂര്‍ണ രാജാവും എന്നതിന് പുറമേ, 1984 ല്‍ ബ്രിടനില്‍ നിന്ന് രാജ്യം സ്വാതന്ത്ര്യം നേടിയതിനുശേഷം 76 കാരനായ ഹസനുല്‍ ബോല്‍കിയ ബ്രൂണെയുടെ പ്രധാനമന്ത്രിയും കൂടിയാണ്.

1959 ലെ രാജ്യത്തിന്റെ ഭരണഘടന പ്രകാരം, ചീഫ് എക്‌സിക്യൂടീവ് അധികാരങ്ങള്‍, അടിയന്തര അധികാരങ്ങള്‍ ഉള്‍പെടെ ഹസനുല്‍ ബോല്‍കിയയ്ക്ക് സമ്പൂര്‍ണ അധികാരമുണ്ട്. പ്രധാനമന്ത്രി എന്ന നിലയില്‍, അദ്ദേഹം ഗവണ്‍മെന്റിന്റെ തലവന്‍ കൂടിയാണ്. നിലവില്‍ പ്രതിരോധ മന്ത്രി, വിദേശകാര്യ മന്ത്രി, ധനമന്ത്രി എന്നീ സ്ഥാനങ്ങള്‍ വഹിക്കുന്നു. രാജ്യത്തെ പൊലീസ് സേനയെയും അദ്ദേഹം നിയന്ത്രിക്കുന്നു.

ഏഷ്യയിലെ ഏറ്റവും വലിയ ദ്വീപായ ബോര്‍ണിയോയുടെ വടക്കുകിഴക്കുള്ള കൊച്ചു രാജ്യമാണിത്. വെറും 5,795 ചതുരശ്ര കിലോമീറ്റാണ് അതിന്റെ വിസ്തീര്‍ണം. ഈ ചെറിയ രാജ്യത്ത് താമസിക്കുന്നതാകട്ടെ നാലരലക്ഷം ജനങ്ങളും. ലോകത്തിലെ ഏറ്റവും ധനികനായ ഭരണാധികാരികളില്‍ ഒരാളാണ് ഹസനുല്‍ ബോല്‍കിയ. 1929-ല്‍ എണ്ണ ഖനനം തുടങ്ങിയതോടെയാണ് രാജ്യം സാമ്പത്തികമായി ഉയരാന്‍ തുടങ്ങിയത്. അതോടെ സമ്പന്നമായ രാജ്യമായി ഇത് മാറി. ഒപ്പം രാജാവും അതിസമ്പന്നനായി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments