Friday, March 29, 2024

HomeMain Storyകാത്തിരിക്കുന്നത് വന്‍ ദുരന്തം: കേരളത്തില്‍ വില്‍ക്കുന്ന ലഹരിമരുന്നില്‍ കൊടുംവിഷം

കാത്തിരിക്കുന്നത് വന്‍ ദുരന്തം: കേരളത്തില്‍ വില്‍ക്കുന്ന ലഹരിമരുന്നില്‍ കൊടുംവിഷം

spot_img
spot_img

തിരുവനന്തപുരം: കേരളത്തില്‍ വില്‍ക്കുന്ന ലഹരിമരുന്നില്‍ കൊടുംവിഷം ചേര്‍ക്കുന്നതായി ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ് (ഡിആര്‍ഐ), നര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ റിപ്പോര്‍ട്ട്.

ലഹരി മാഫിയ കേരളത്തില്‍ വില്‍പന നടത്തുന്നതു യഥാര്‍ഥ ലഹരിമരുന്നുകളെക്കാള്‍ ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്ന വ്യാജ രാസപദാര്‍ഥങ്ങള്‍. പിടികൂടിയ രാസലഹരി പദാര്‍ഥങ്ങളുടെ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്.

കേരളത്തില്‍ പിടികൂടിയ കഞ്ചാവില്‍ പോലും വ്യാജന്മാരുണ്ടെന്നാണു പരിശോധനാഫലം. ലഹരി മരുന്ന് ഉപയോഗിക്കുന്ന തുടക്കക്കാരെയാണു മാഫിയ കൂടുതലായി വഞ്ചിക്കുന്നത്. ഗ്രാമിനു 10 രൂപ പോലും വില വരാത്ത രാസപദാര്‍ഥങ്ങളാണു ഗുളിക രൂപത്തിലും പൊടിയായും 4000 രൂപയ്ക്കു വരെ വില്‍പന നടത്തുന്നത്. ലഹരിയുണ്ടാക്കുന്ന രാസപദാര്‍ഥങ്ങളായതിനാല്‍ ഉപയോഗിക്കുന്നവരില്‍ പലരും തട്ടിപ്പ് തിരിച്ചറിയാറില്ല. ബെംഗളൂരു, പഞ്ചാബ് എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചു വ്യാജ രാസലഹരി പദാര്‍ഥങ്ങള്‍ വന്‍തോതില്‍ ഉല്‍പാദിപ്പിക്കുന്ന കേന്ദ്രങ്ങളുണ്ടെന്നാണു വിവരം.

സോഡാക്കാരം ഗുളിക രൂപത്തിലാക്കി ഇതിലേക്കു രാസവസ്തുക്കള്‍ കത്തിച്ച് അതിന്റെ പുക കടത്തിവിട്ടു ലഹരി ഗുളികകള്‍ ഉല്‍പാദിപ്പിച്ചു വില്‍ക്കുന്ന രീതി കേരളത്തിലും വ്യാപകമാവുന്നതായി റിപ്പോര്‍ട്ടുണ്ട്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments