Saturday, September 24, 2022

HomeMain Storyലാവലിന്‍ കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി വീണ്ടും മാറ്റി

ലാവലിന്‍ കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി വീണ്ടും മാറ്റി

spot_img
spot_img

ന്യൂഡല്‍ഹി; എസ് എന്‍ സി ലാവലിന്‍ കേസില്‍ ഹൈക്കോടതി വിധിക്കെതിരെ സി ബി ഐ നല്‍കിയ അപ്പീല്‍ സുപ്രീംകോടതി ഇന്നും പരിഗണിച്ചില്ല. ചീഫ് ജസ്റ്റിസ് യു യു ലളിതിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടന ബഞ്ച് പരിഗണിക്കുന്ന സാമ്പത്തിക സംവരണ കേസിലെ വാദം ഉച്ചക്ക് ശേഷവും നീളുന്നതിനെത്തുടര്‍ന്നാണ് ലാവലിന്‍ കേസ് മാറ്റിയത്.

കൂടാതെ സി ബി ഐ കേസിലെ എട്ടാം പ്രതി ഫ്രാന്‍സിസ് കേസ് മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിക്ക് കത്തയച്ചിരുന്നു. ഇതും കോടതി പരിഗണിച്ചതായാണ് വിവരം. ഇതോടെ ലാവലിന്‍ കേസ് പരിഗണിക്കുന്നത് മാറ്റിവെക്കുന്നതിന്റെ എണ്ണം 31 ആയി.

ഇന്ന് ഉച്ചക്ക് രണ്ടിന് പരിഗണിക്കാനായിരുന്നു നേരത്തെ ലിസ്റ്റ് ചെയ്തിരുന്നത്. എന്നാല്‍ സാമ്പത്തിക സംവരണ കേസ് വാദം പൂര്‍ത്തിയായില്ലെങ്കില്‍ കേസ് മാറ്റിവെച്ചേക്കുമെന്ന് കോടതി നേരത്തെ അറിയിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനയടക്കമുള്ള ആരോപണ വിധേയരെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി വിധിക്കെതിരെയാണ് സി ബി ഐ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയത്

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments