Saturday, September 24, 2022

HomeMain Storyസ്വന്തം കമ്പനി സംഭാവന ചെയ്ത് ലോകത്തെ ഞെട്ടിച്ച അമേരിക്കന്‍ പ്രകൃതി സ്‌നേഹി

സ്വന്തം കമ്പനി സംഭാവന ചെയ്ത് ലോകത്തെ ഞെട്ടിച്ച അമേരിക്കന്‍ പ്രകൃതി സ്‌നേഹി

spot_img
spot_img

വാഷിംഗ്ടണ്‍: കാലാവസ്ഥാ വ്യതിയാനത്തിനെതിരെ പോരാടാന്‍ സഹായിക്കുന്നതിനായി താന്‍ സ്ഥാപിച്ച കംപനി മുഴുവന്‍ സംഭാവനയായി നല്‍കി അമേരികന്‍ ശതകോടീശ്വരന്‍ ലോകത്തെ ഞെട്ടിച്ചു. ഔട് ഡോര്‍ വസ്ത്രങ്ങളുടെ റീടെയ്ലര്‍ കംപനിയായ പാറ്റഗോണിയയുടെ സ്ഥാപകന്‍ വിവോണ്‍ ചൗനാര്‍ഡ് ആണ് പ്രഖ്യാപനം നടത്തിയത്.

സ്ഥാപനത്തില്‍ നിന്നുള്ള വരുമാനം കാലാവസ്ഥാ പ്രതിസന്ധിയെ ചെറുക്കുന്നതിനും ജൈവ വൈവിധ്യം സംരക്ഷിക്കുന്നതിനും വന്യഭൂമി സംരക്ഷിക്കുന്നതിനും പ്രവര്‍ത്തിക്കുന്ന സംരംഭങ്ങള്‍ക്കും ഗ്രൂപുകള്‍ക്കും സംഭാവന ചെയ്യും.

ചൗനാര്‍ഡിനൊപ്പം, അദ്ദേഹത്തിന്റെ ഭാര്യയും പ്രായപൂര്‍ത്തിയായ രണ്ട് മക്കളും ഈ സ്ഥാപനത്തിലെ തങ്ങളുടെ ഓഹരികള്‍ സംഭാവനയായി നല്‍കിയിട്ടുണ്ട്. 1.2 ബില്യന്‍ ഡോളറിന്റെ ആസ്തിയുള്ള ചൗനാര്‍ഡ്, 1960-കളുടെ തുടക്കത്തില്‍ റോക് ക്ലൈമ്പര്‍ എന്ന നിലയില്‍ സ്വയം പ്രശസ്തി നേടുകയും ക്ലൈംബിംഗ് ഉപകരണങ്ങള്‍ നിര്‍മിക്കുകയും വില്‍ക്കുകയും ചെയ്തുകൊണ്ടാണ് സ്വന്തം കംപനി സ്ഥാപിച്ചത്.

ന്യൂയോര്‍ക് ടൈംസ് റിപോര്‍ട് അനുസരിച്ച്, പാറ്റഗോണിയ സ്വകാര്യ, ലാഭേച്ഛയില്ലാതെ സ്ഥാപനമായി പ്രവര്‍ത്തിക്കുന്നത് തുടരും, എന്നാല്‍ ചൗനാര്‍ഡ് കുടുംബം ഇനി അതിനെ നിയന്ത്രിക്കില്ല. ബോര്‍ഡ് ഓഫ് ഡയറക്ടര്‍മാരും സിഇഒയും കംപനിയെ നിയന്ത്രിക്കും.

പാറ്റഗോണിയയുടെ വെബ്സൈറ്റില്‍ ‘ഭൂമി ഇപ്പോള്‍ ഞങ്ങളുടെ ഏക ഓഹരി ഉടമയാണ്’, എന്ന തലക്കെട്ടോടെ ചൗനാര്‍ഡിന്റെ കത്ത് പോസ്റ്റ് ചെയ്തിട്ടുണ്ട്. ഏകദേശം 50 വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്ഥാപിതമായ പാറ്റഗോണിയ ഓരോ വര്‍ഷവും അതിന്റെ വില്‍പനയുടെ ഒരു ശതമാനം പരിസ്ഥിതി സന്നദ്ധ സംഘടനകള്‍ക്ക് സംഭാവന ചെയ്തുകൊണ്ട് പ്രകൃതിയെ സംരക്ഷിക്കുന്നതില്‍ മുന്‍ നിരയിലുണ്ടായിരുന്നു.

എന്നാലിപ്പോള്‍ ഇതുമാത്രം ഇനി മതിയാകില്ലെന്ന് വിലയിരുത്തി ചൗനാര്‍ഡ് ചരിത്രപരമായ തീരുമാനം എടുക്കുകയായിരുന്നു. ന്യൂയോര്‍ക് ടൈംസ് റിപോര്‍ട് അനുസരിച്ച് ചൗനാര്‍ഡിന് കംപ്യൂടറോ മൊബൈല്‍ ഫോണോ ഇല്ല, കാലിഫോര്‍ണിയയിലെയും വ്യോമിംഗിലെയും രണ്ട് ചെറിയ വീടുകളില്‍ ലളിത ജീവിതം നയിക്കുന്നു.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments