ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ ആര്‍ എസ് എസ് സര്‍ സംഘചാലക് മോഹന്‍ ഭഗവതിനെ സന്ദർശിച്ചു. തൃശൂര്‍ ആനക്കല്ലിലെ ഒരു ആര്‍ എസ് എസ് നേതാവിന്റെ വീട്ടില്‍ വച്ച് നടന്ന കൂടിക്കാഴ്ച അരമണിക്കൂറോളം നീണ്ടു. നാളെ ഗുരുവായൂരില്‍ ആര്‍ എസ് എസ് ബൈഠക്കില്‍ പങ്കെടുക്കുന്നതിന്റെ ഭാഗമായാണ് മോഹന്‍ ഭഗവത് തൃശൂരിലെത്തിയത്.
ഉന്നത ആര്‍ എസ് എസ് – ബി ജെ പി നേതാക്കളുമായി വളരെ അടുത്തു ബന്ധമുള്ളയാളാണ് ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ . ആര്‍ എസ് എസ് നേതൃത്വത്തിന്റെ സമ്മതത്തോടെയാണ് അദ്ദേഹത്തെ കേരളാ ഗവര്‍ണ്ണറായി നിയോഗിച്ചതും.
സംസ്ഥാന സര്‍ക്കാരുമായി നിരന്തരം ഏറ്റുമുട്ടിക്കൊണ്ടിരിക്കുന്ന ഗവര്‍ണ്ണര്‍ ആര്‍ എസ് എസിന്റെ പരമോന്നത നേതാവിനെ സന്ദര്‍ശിച്ചതില്‍ വലിയ പ്രധാന്യമാണ് കല്‍പ്പിക്കുന്നത്.