Friday, April 19, 2024

HomeMain Storyശിരോവസ്ത്രം ധരിച്ചില്ലെന്നാരോപിച്ച് കസ്റ്റഡിയിലെടുത്ത യുവതി മരിച്ചു, ദുരൂഹത ആരോപിച്ച് കുടുംബം

ശിരോവസ്ത്രം ധരിച്ചില്ലെന്നാരോപിച്ച് കസ്റ്റഡിയിലെടുത്ത യുവതി മരിച്ചു, ദുരൂഹത ആരോപിച്ച് കുടുംബം

spot_img
spot_img

ടെഹ്‌റാന്‍: ശിരോവസ്ത്രം ധരിച്ചില്ലെന്നാരോപിച്ച് ഇറാനില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത സ്ത്രീ മരിച്ചു. മഹ്‌സ അമീനി (22) ആണ് മരിച്ചത്. മരണത്തിലെ ദുരൂഹത നീക്കണമെന്നും ഉത്തരവാദികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും അവരുടെ കുടുംബവും സാമൂഹിക പ്രവര്‍ത്തകരും ആവശ്യപ്പെട്ടു.

പൊതുസ്ഥലത്ത് തല മറക്കണമെന്നത് ഉള്‍പ്പെടെ വസ്ത്രധാരണ നിബന്ധനകള്‍ ലംഘിച്ചതിനാണ് ചൊവ്വാഴ്ച യുവതിയെ കസ്റ്റഡിയിലെടുത്തത്. പൂര്‍ണ ആരോഗ്യവതിയായിരുന്ന മഹ്‌സ അമീനിയെ ബോധം നശിച്ച അവസ്ഥയിലാണ് ആശുപത്രിയിലെത്തിച്ചതെന്ന് കുടുംബം ആരോപിച്ചു.

നൂറുകണക്കിനാളുകള്‍ ആശുപത്രിക്ക് മുന്നില്‍ ഭരണകൂട വിരുദ്ധ മുദ്രാവാക്യം മുഴക്കി പ്രതിഷേധിച്ചു. കസ്റ്റഡിയില്‍ മര്‍ദനത്തിന് ഇരയായിട്ടുണ്ടെന്നാണ് സാമൂഹിക പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments