Thursday, September 29, 2022

HomeMain Story25 കോടിയുടെ ബംബര്‍ ഭാഗ്യവാന്‍ ഓട്ടോ ഡ്രൈവറായ ശ്രീവരാഹം അനൂപ്‌

25 കോടിയുടെ ബംബര്‍ ഭാഗ്യവാന്‍ ഓട്ടോ ഡ്രൈവറായ ശ്രീവരാഹം അനൂപ്‌

spot_img
spot_img

തിരുവനന്തപുരം: കേരളം കാത്തിരുന്ന ഭാഗ്യശാലിയെ കണ്ടെത്തി. 25 കോടിയുടെ ഓണം ബംബര്‍ അടിച്ചത് ശ്രീവരാഹം സ്വദേശിയായ അനൂപിനാണ്. ഓട്ടോ ഡ്രൈവറാണ് ഇദ്ദേഹം. ഭഗവതി ഏജന്‍സിയുടെ പഴവങ്ങാടിയിലെ സബ് ഏജന്‍സിയില്‍ നിന്ന് വാങ്ങിയ ഠഖ 750605 എന്ന ടിക്കറ്റിലൂടെയാണ് അനുപിനെ തേടി സമ്മാനം എത്തിയത്.

ഇന്നലെ രാത്രിയാണ് ഏജന്‍സിയില്‍ നിന്നും അനൂപ് ടിക്കറ്റ് എടുത്തത്. അനൂപിന്റെ പിതൃസഹോദരിയുടെ മകള്‍ സുജയ പഴവങ്ങാടി ഏജന്‍സിയിലെ ജീവനക്കാരിയാണ്. 10% ഏജന്‍സി കമ്മിഷനും 30% നികുതിയും കിഴിച്ച് ബാക്കി 15.75 കോടിയാണ് ഒന്നാം സമ്മാനക്കാരന് ലഭിക്കുക.

ടിക്കറ്റ് അടിച്ചതില്‍ വളരെ സന്തോഷമുണ്ടെന്ന് അനൂപ് പ്രതികരിച്ചു. ”ടിക്കറ്റ് അടിക്കുമെന്ന് കരുതിയൊന്നുമല്ല എടുത്തത്. അപ്രതീക്ഷമായി പോയി. അടിച്ചതിന്റെ സന്തോഷം മാത്രമാണ്. എന്ത് ചെയ്യണമെന്നൊന്നും പ്ലാന്‍ ചെയ്തിട്ടില്ല.ഉടന്‍ തന്നെ ഏജന്‍സിയിലേക്ക് പോകും…” അനൂപ് മാധ്യമങ്ങളോട് പ്രതികരിച്ചു.

ഫലം വന്നപ്പോള്‍ ഒന്നാം സമ്മാനം തന്നെയാണോ ലഭിച്ചതെന്ന സംശയമായിരുന്നു. ഭാര്യയാണ് സമ്മാനത്തുക നോക്കി ഉറപ്പിച്ചതെന്നും അനൂപ് മാതൃഭൂമി ന്യൂസിനോട് പ്രതികരിച്ചു. മുന്‍പൊരിക്കല്‍ 5,000 രൂപ ടിക്കറ്റ് അടിച്ചിട്ടുണ്ടെന്നും ഇത്രയും വലിയ തുക ലഭിച്ചതിന്റെ ടെന്‍ഷനും ഉണ്ടെന്നും അനൂപ് പറഞ്ഞു. മലേഷ്യയിലേക്ക് ഷെഫിന്റെ ജോലിക്കായി പോകാന്‍ ഇരിക്കുകയായിരുന്നു താനെന്നും അനൂപ് പറഞ്ഞു.

ഓണം ബംബര്‍ എടുക്കണമെന്ന് വിചാരിച്ചപ്പോള്‍ അതിനുള്ള 500 രൂപ കൈയ്യില്‍ ഉണ്ടായിരുന്നില്ല. കുഞ്ഞിന്റെ കുടുക്ക പൊട്ടിച്ച് അതില്‍ നിന്നുള്ള പണം കൊണ്ടാണ് ടിക്കറ്റ് വാങ്ങാന്‍ തീരുമാനിച്ചത്. 500 രൂപയ്ക്ക് ടിക്കറ്റ് എടുക്കേണ്ടെന്ന് ഭാര്യ പറഞ്ഞിരുന്നുവെന്നും അനൂപ് പറയുന്നു. ഭാര്യയും കുഞ്ഞും അമ്മയും അടങ്ങുന്നതാണ് അനൂപിന്റെ കുടുംബം.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments