Thursday, September 29, 2022

HomeMain Storyമലയാള സീരിയല്‍ നടി രശ്മി ജയഗോപാല്‍ അന്തരിച്ചു

മലയാള സീരിയല്‍ നടി രശ്മി ജയഗോപാല്‍ അന്തരിച്ചു

spot_img
spot_img

തിരുവനന്തപുരം: സിനിമാ സീരിയല്‍ നടി രശ്മി ജയഗോപാല്‍ അന്തരിച്ചു. ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. 51 വയസായിരുന്നു.

ബംഗളൂരുവില്‍ ജനിച്ച് വളര്‍ന്ന രശ്മി ജയഗോപാല്‍ പരസ്യ ചിത്രങ്ങളിലൂടെയാണ് അഭിനയരംഗത്തേയ്ക്ക് എത്തുന്നത്. അമൃത ടി.വിയിലെ ‘സത്യം ശിവം സുന്ദരം’ ആയിരുന്നു രശ്മി ജയഗോപാലിന്റെ ആദ്യത്തെ സീരിയല്‍. ‘സ്വന്തം സുജാത’ എന്ന സീരിയലിലെ ‘സാറാമ്മ’ എന്ന കഥാപാത്രത്തിലൂടെയാണ് രശ്മി ജയഗോപാല്‍ പ്രേക്ഷകരുടെ പ്രിയങ്കരിയായത്.

‘ഒരു നല്ല കോട്ടയംകാരന്‍’ ഉള്‍പ്പടെയുള്ള മലയാള സിനിമകളില്‍ അഭിനയിച്ച രശ്മി ജയഗോപാല്‍ തമിഴിലും ചെറിയ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. അമ്പലത്തില്‍ മേല്‍ശാന്തിയായ ജയഗോപാലാണ് ഭര്‍ത്താവ്. ബാംഗ്ലൂരില്‍ ജി ഇ സി ജെന്‍പാക്റ്റില്‍ പ്രൊസസിംഗ് ഓഫീസറായി ജോലി ചെയ്യുന്ന പ്രശാന്ത് കേശവ് മകനാണ്.

രശ്മി ജയഗോപാലിന്റെ അകാല വിയോഗത്തിന്റെ ഞെട്ടലിലിലാണ് സീരിയലിലെയും സിനിമയിലെയും സഹതാരങ്ങള്‍. രശ്മി ജയഗോപാലിനൊപ്പമുള്ള ഫോട്ടോ പങ്കുവെച്ചാണ് ‘സ്വന്തം സുജാത’യിലെ നായിക ചന്ദ്ര ലക്ഷ്മണ്‍ അനുശോചനം അറിയിച്ചത്. ഇത് ഞങ്ങള്‍ ഒരുമിച്ചുള്ള അവസാന ചിത്രമായിരിക്കുമെന്ന് കരുതിയില്ല. ഞങ്ങളുടെ പ്രിയപ്പെ രശ്മി ചേച്ചി, ചേച്ചിയമ്മ അവരുടെ പ്രിയപ്പെട്ട കൃഷ്ണന്റെ കൂടെയിരിക്കാന്‍ പോയിയെന്നാണ് ചന്ദ്രാ ലക്ഷ്മണ്‍ കുറിച്ചിരിക്കുന്നത്.

സ്‌നേഹത്തിന്റെ പ്രതിരൂപമായിരുന്ന അവര്‍ എല്ലാവരുടെയും ജീവിതത്തെ കരുതലോടെ സ്പര്‍ശിച്ചു. ഞങ്ങള്‍ക്ക് അവരെ ഇന്ന് നഷ്ടപ്പെട്ടു, അവരുടെ സാന്നിദ്ധ്യമില്ലാതെ ഷൂട്ടിംഗ് സ്ഥലത്ത് കഴിയുന്നത് ചിന്തിക്കുന്നത് തന്നെ ഞങ്ങള്‍ക്ക് വളരെ ബുദ്ധിമുട്ടാണ്. ‘സ്വന്തം സുജാത’യിലെ എല്ലാവരും അവരെ മിസ് ചെയ്യും. വ്യക്തിപരമായി ഞങ്ങള്‍ക്ക് നഷ്ടമായത് കുടുംബത്തിലെ പ്രധാനപ്പെട്ട അംഗത്തെയാണ് എന്നും സാന്ദ്രാ ലക്ഷ്മണ്‍ എഴുതിയിരിക്കുന്നു.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments