Friday, March 29, 2024

HomeMain Storyഗവര്‍ണര്‍ക്കെതിരെ രാഷ്ട്രപതിക്ക് പരാതി

ഗവര്‍ണര്‍ക്കെതിരെ രാഷ്ട്രപതിക്ക് പരാതി

spot_img
spot_img

കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രാഷ്ട്രപതിക്ക് പരാതി നല്‍കി എംപി ബിനോയ് വിശ്വം . സംസ്ഥാന സര്‍ക്കാരുമായുള്ള ഗവര്‍ണറുടെ തുറന്നപോര് ഭരണഘടന വിരുദ്ധമാണ്, എംപിയുടെ പരാതിയില്‍ പറയുന്നു. സാഹചര്യത്തിന്റെ ഗൗരവം കണക്കിലെടുത്ത് വിഷയത്തില്‍ രാഷ്ട്രപതി ഇടപെടണമെന്നും ബിനോയ് വിശ്വം ആവശ്യപ്പെട്ടു.

ഗവര്‍ണര്‍ പദവിയുടെ അന്തസ്സ് കാത്തുസൂക്ഷിക്കണ്ടതുണ്ട്. എല്ലാ പരിധികളും ലംഘിച്ച് ഒരു രാഷ്ട്രീയ പ്രവര്‍ത്തകനെ പോലെയാണ് കേരള ഗവര്‍ണര്‍ പെരുമാറുന്നതെന്ന് ബിനോയ് വിശ്വം പരാതിയില്‍ വ്യക്തമാക്കുന്നു.

മുഖ്യമന്ത്രിക്കും സര്‍ക്കാരിനും എതിരെ വാര്‍ത്താ സമ്മേളനം നടത്തിയതിന് പിന്നാലെയാണ് ഗവര്‍ണര്‍ക്കെതിരെ ബിനോയ് വിശ്വം എംപി, രാഷ്ട്രപതിക്ക് പരാതി നല്‍കിയത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments