Tuesday, September 27, 2022

HomeMain Storyപോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലില്‍ വ്യാപക അക്രമം; വാഹനങ്ങള്‍ക്ക് കല്ലേറ്, കടകള്‍ തകര്‍ത്തു

പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലില്‍ വ്യാപക അക്രമം; വാഹനങ്ങള്‍ക്ക് കല്ലേറ്, കടകള്‍ തകര്‍ത്തു

spot_img
spot_img

സംസ്ഥാനത്ത് പോപ്പുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ വ്യാപക അക്രമം. സംസ്ഥാനമൊട്ടാകെ വാഹനങ്ങള്‍ക്ക് നേരെ കല്ലേറ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ആലപ്പുഴ, കൊല്ലം, പത്തനംതിട്ട, കണ്ണൂര്‍, കോഴിക്കോട്, എറണാകുളം എന്നിവിടങ്ങളിലാണ് വ്യാപക അക്രമം നടക്കുന്നത്.

പലയിടത്തും ഹര്‍ത്താല്‍ അനുകൂലികള്‍ തെരുവിലിറങ്ങി വാഹനങ്ങള്‍ക്ക് നേരെ കല്ലെറിയുകയും, കടകള്‍ അടപ്പിക്കുകയും ചെയ്തു.

കൊല്ലത്ത് പള്ളിമുക്കില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ പൊലീസ് ഉദ്യോഗസ്ഥരെ ബൈക്കിടിച്ച്‌ വീഴ്ത്തി. ബൈക്കില്‍ പട്രോളിംഗ് നടത്തുകയായിരുന്ന സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ആന്‍റണി, സിപിഒ നിഖില്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. പട്രോളിംഗിനിടെ പ്രതിഷേധക്കാര്‍ യാത്രക്കാരെ അസഭ്യം പറയുന്നത് തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് അക്രമം നടന്നത്.

ആലപ്പുഴ വളഞ്ഞവഴിയില്‍ രണ്ട് കെഎസ്ആര്‍ടിസി ബസുകള്‍, രണ്ട് ലോറികള്‍ എന്നിവയുടെ ചില്ലുകള്‍ തകര്‍ന്നു. കല്ലെറിഞ്ഞവര്‍ പൊലീസിനെ വെട്ടിച്ച് ബൈക്കില്‍ കടന്നുകളഞ്ഞു. ആലപ്പുഴയില്‍ കെഎസ്ആര്‍ടിസി ബസിന് നേരെയുണ്ടായ കല്ലേറില്‍ ഡ്രൈവറുടെ കണ്ണിന് പരിക്കേറ്റു.

കോഴിക്കോട് രണ്ട് കെഎസ്ആര്‍ടിസി ബസുകള്‍ക്കുനേരെ കല്ലേറുണ്ടായി. കാട്ടാക്കടയില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ ബസുകള്‍ തടയുന്നു. തിരുവനന്തപുരം പോത്തന്‍ കോട് മഞ്ഞമലയില്‍ കടകള്‍ ഹര്‍ത്താല്‍ അനുകൂലികള്‍ ബലമായി അടപ്പിച്ചു. ബലരാമപുരത്തും കടകള്‍ക്ക് നേരെ ആക്രമണമുണ്ടായി.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments