Monday, December 5, 2022

HomeMain Storyഹര്‍ത്താലില്‍ നടന്നത് ആസൂത്രിത അക്രമം; മുഖ്യമന്ത്രി

ഹര്‍ത്താലില്‍ നടന്നത് ആസൂത്രിത അക്രമം; മുഖ്യമന്ത്രി

spot_img
spot_img

പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലില്‍ നടത്തിയത് ആസൂത്രിത അക്രമങ്ങളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തില്‍ ഇതുവരെ നടക്കാത്തതരത്തില്‍ മുഖം മൂടി അക്രമങ്ങള്‍ വരെയുണ്ടായി. ആള്‍ക്കൂട്ട ആക്രമണങ്ങളും മുഖംമൂടി ആക്രമണങ്ങളും അപലപനീയമാണ്. വര്‍ഗീയ ശക്തികള്‍ തീവ്രവാദ സ്വഭാവം പ്രകടിപ്പിക്കുകയാണ്. ഭൂരിപക്ഷ-ന്യൂനപക്ഷ വര്‍ഗീയതകള്‍ ഒരുപോലെ എതിര്‍ക്കപ്പെടണം. അക്രമത്തിനു പിന്നിലുള്ള എല്ലാവരെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

അക്രമം നടത്തിയ കുറെ പേരെ പിടികൂടിയിട്ടുണ്ടെന്നും ബാക്കിയുള്ളവരെ രക്ഷപ്പെടാന്‍ അനുവദിക്കില്ലന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കൂടുതല്‍ കരുത്തുറ്റ നടപടികള്‍ ഇതിനെതിരെയുണ്ടാകുമെന്നും കേരളാ പൊലീസ് ഓഫീസേഴ്‌സ്അസോസിയേഷന്‍ യോഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.

അക്രമം നടത്തിയവരെ താല്‍ക്കാലിക രാഷ്ട്രീയ നേട്ടത്തിനായി കൂടെ നിര്‍ത്തിയവര്‍ ഇതൊക്കെ ആലോചിക്കണമായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. വാക്കിലും നോക്കിലും അവരെ സഹായിക്കാനുള്ള ചെറിയ ശ്രമം പോലും എവിടെ നിന്നും ഉണ്ടാകരുത്. ഭൂരിപക്ഷ വര്‍ഗീയതയെ നേരിടാന്‍ ന്യുന പക്ഷവര്‍ഗീയതാക്കാകില്ല,രണ്ടും തരം വര്‍ഗീയതയും എതിര്‍ക്കപ്പെടണം. മുഖ്യമന്ത്രി പറഞ്ഞു.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments