Monday, December 5, 2022

HomeMain Storyഭൂമിക്ക് ഭീഷണിയായ ഛിന്നഗ്രഹത്തെ തകര്‍ത്ത് നാസയുടെ ഡാര്‍ട്ട് മിഷന്‍

ഭൂമിക്ക് ഭീഷണിയായ ഛിന്നഗ്രഹത്തെ തകര്‍ത്ത് നാസയുടെ ഡാര്‍ട്ട് മിഷന്‍

spot_img
spot_img

വാഷിങ്ടണ്‍: ഡാര്‍ക്ക് പേടകം ഛിന്നഗ്രഹത്തില്‍ ഇടിച്ചിറക്കി നാസ. ഭൂമിക്ക് ഭീഷണിയായേക്കാവുന്ന ബഹിരാകാശ ശിലകളെയും മറ്റും പ്രതിരോധിക്കാനുള്ള നാസയുടെ പരീക്ഷണമാണ് വിജയം കണ്ടത്. ഡിഡിമോസ് എന്ന വലിയ ഛിന്നഗ്രഹത്തെ വലംവെയ്ക്കുന്ന മൂണ്‍ലൈറ്റ് ഛിന്നഗ്രഹമായ ഡൈമോര്‍ഫസിലാണ് പേടകം ഇടിച്ചിറക്കിയത്.

പരീക്ഷണത്തിന്റെ ചിത്രങ്ങള്‍ നാസ പുറത്തുവിട്ടിട്ടുണ്ട്. ഭൂമിയെ ലക്ഷ്യമിട്ട് വരുന്ന അപകടകരമായ ഛിന്നഗ്രഹങ്ങളെ വഴി തിരിച്ചുവിടുന്നതിനായുള്ള സാങ്കേതിക വിദ്യ വികസിപ്പിക്കാന്‍ ലക്ഷ്യമിടുന്ന ഡാര്‍ട്ട് അഥവാ ഡബിള്‍ ആസ്റ്ററോയിഡ് റീഡയറക്ഷന്‍ ടെസ്റ്റിന്റെ ആദ്യ പരീക്ഷണമായിരുന്നു. ഛിന്നഗ്രഹത്തില്‍ പേടകം ഇടിച്ചിറക്കി അതിന്റെ സഞ്ചാര പാത മാറ്റുകയാണ് ഈ പ്രതിരോധ സംവിധാനം ചെയ്യുന്നത്.

ഇന്ത്യന്‍ സമയം ഇന്ന് പുലര്‍ച്ചെ 4.44നാണ് പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കിയത്. എന്നാല്‍ ഇടിയുടെ ആഘാതം മൂലം സഞ്ചാര പാതയില്‍ മാറ്റം വന്നോ എന്നറിയാന്‍ ഇനിയും സമയമെടുക്കുമെന്ന് നാസ അറിയിച്ചു. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 23നായിരുന്നു കാലിഫോര്‍ണിയയില്‍ നിന്ന് ഡാര്‍ട്ട് വിക്ഷേപിച്ചത്. സ്പേസ് എക്സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റിലായിരുന്നു വിക്ഷേപണം.

612 കിലോഗ്രാം ഭാരവും ഒന്നര മീറ്റര്‍ നീളവുമായിരുന്നു പേടകത്തിനുണ്ടായിരുന്നത്. സെക്കന്റില്‍ 6.6 കിലോമീറ്റര്‍ വേഗത്തിലാണ് ഡാര്‍ട്ട് ഡൈമോര്‍ഫസിനു നേര്‍ക്ക് നീങ്ങിയത്. അവസാന അഞ്ചുമണിക്കൂര്‍ ഭൂമിയില്‍ നിന്നുള്ള നിയന്ത്രണങ്ങള്‍ ഇല്ലാതെയായിരുന്നു ഡാര്‍ട്ടിന്റെ സഞ്ചാരം. ഭൂമിക്ക് അപകടകരമായെത്തുന്ന ഛിന്നഗ്രഹങ്ങളുടെ ദിശമാറ്റുന്ന പരീക്ഷണത്തിനായി സജ്ജമാക്കിയതാണ് ഡാര്‍ട്ട്.

ഛിന്നഗ്രഹമോ ധൂമകേതുക്കളുടെയോ അപകടങ്ങളില്‍ നിന്ന് ഭൂമിയെ പ്രതിരോധിക്കുന്നതിനുള്ള സാങ്കേതികവിദ്യ പരീക്ഷിക്കുന്നതിനുള്ള ലോകത്തിലെ ആദ്യത്തെ ദൗത്യമാണ് ഡീര്‍ട്ട്. മണിക്കൂറില്‍ 24,000 കിലോമീറ്റര്‍ വേഗതയില്‍ ഡിഡിമോസ് ബൈനറി ആസ്റ്ററോയിഡ് സിസ്റ്റത്തിലേക്ക് പേടകം ഇടിച്ചുകയറുകയും അതിന്റെ ഭ്രമണപഥം മാറ്റുകയും ചെയ്യും. ഭൂമിക്ക് ഭാവിയിലെ അപകടങ്ങള്‍ക്കെതിരെയുള്ള മുന്നൊരുക്കം നല്‍കുന്നതാണ് ഈ കൂട്ടിയിടി പരീക്ഷണം.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments