Monday, December 5, 2022

HomeMain Storyപോപ്പുലര്‍ ഫ്രണ്ടിനെതിരെ വീണ്ടും രാജ്യവ്യാപക റെയ്ഡ്; 200ല്‍ അധികം നേതാക്കള്‍ കസ്റ്റഡിയില്‍

പോപ്പുലര്‍ ഫ്രണ്ടിനെതിരെ വീണ്ടും രാജ്യവ്യാപക റെയ്ഡ്; 200ല്‍ അധികം നേതാക്കള്‍ കസ്റ്റഡിയില്‍

spot_img
spot_img

ന്യൂഡല്‍ഹി: പോപ്പുലര്‍ ഫ്രണ്ടിനെതിരെ വീണ്ടും രാജ്യവ്യാപക റെയ്ഡ്. എട്ട് സംസ്ഥാനങ്ങളിലായി അതത് പോലീസ് സേനകളും ദൗത്യസംഘങ്ങളും ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ 200ല്‍ അധികം പോപ്പുലര്‍ ഫ്രണ്ട് നേതാക്കളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

വ്യാപക റെയ്ഡും അറസ്റ്റും നടക്കുന്ന സാഹചര്യത്തില്‍ ഡല്‍ഹിയില്‍ ജാമിയ അടക്കമുള്ള സ്ഥലങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഷഹീന്‍ ബാഗില്‍ അര്‍ദ്ധ സൈനിക വിഭാഗങ്ങള്‍ റൂട്ട് മാര്‍ച്ച് നടത്തി.

ഉത്തര്‍പ്രദേശ്, കര്‍ണാടക, അസം, മധ്യപ്രദേശ്, മഹാരാഷ്ട്ര, കര്‍ണാടക, ഡല്‍ഹി, ഗുജറാത്ത് സംസ്ഥാനങ്ങളില്‍ രണ്ടാം ഘട്ട റെയ്ഡ് നടക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. റെയ്ഡില്‍ നിരവധി രേഖകളും കംപ്യൂട്ടറുകളും പിടിച്ചെടുത്തു.

ഡല്‍ഹിയിലെ ഷഹീന്‍ ബാഗില്‍ റെയ്ഡ് നടന്ന ഓഫീസുകള്‍ പലതും പോലീസ് പൂട്ടി സീല്‍ ചെയ്തു. ഷഹീന്‍ബാഗില്‍ 30 പേരും അസമില്‍ 21 പേരും അറസ്റ്റിലായിയിട്ടുണ്ട്. മഹാരാഷ്ട്രയില്‍ 6 പേരും, ഗുജറാത്തില്‍ 15 പേരും അറസ്റ്റിലായിട്ടുണ്ട്.

കര്‍ണാടകയില്‍ തിങ്കളാഴ്ച രാത്രി തുടങ്ങിയ റെയ്ഡ് ഇന്നു പുലര്‍ച്ചെ വരെ നീണ്ടു. സംസ്ഥാനത്ത് 25 പേര്‍ അറസ്റ്റിലായിട്ടുണ്ടെന്നാണ് സൂചന. അറസ്റ്റ് സംബന്ധിച്ച കൃത്യമായ കണക്കുകള്‍ പുറത്തുവന്നിട്ടില്ല.

കേന്ദ്രസര്‍ക്കാരിന്‍റെ നിര്‍ദേശപ്രകാരമാണ് റെയ്ഡ് നടത്തുന്നതെന്നാണ് സൂചന

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments