Monday, December 5, 2022

HomeMain Storyപോപുലര്‍ ഫ്രണ്ടിനെ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചു

പോപുലര്‍ ഫ്രണ്ടിനെ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചു

spot_img
spot_img

ന്യൂഡല്‍ഹി: രാജ്യത്ത് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ (പി.എഫ്.ഐ)യെ നിരോധിച്ച്‌ കേന്ദ്ര സര്‍ക്കാര്‍. അഞ്ച് വര്‍ഷത്തേക്കാണ് പി.എഫ്.ഐക്കും അനുബന്ധ സംഘടനകള്‍ക്കും പ്രവര്‍ത്തന നിരോധനം ഏര്‍പ്പെടുത്തിയത്.

റിഹാബ് ഇന്ത്യ ഫൗണ്ടേഷന്‍ (ആര്‍.ഐ.എഫ്), കാമ്ബസ് ഫ്രണ്ട് ഓഫ് ഇന്ത്യ (സി.എഫ്.ഐ), ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ (എ.ഐ.ഐ.സി), നാഷണല്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ഹ്യുമന്‍ റൈറ്റ്സ് ഓര്‍ഗനൈസേഷന്‍ (എന്‍.സി.എച്ച്‌.ആര്‍.ഒ), നാഷനല്‍ വുമന്‍സ് ഫ്രണ്ട് , ജൂനിയര്‍ ഫ്രണ്ട്, എംപവര്‍ ഇന്ത്യ ഫൗണ്ടേഷന്‍, റിഹാബ് ഫൗണ്ടേഷന്‍ കേരള എന്നീ പോപുലര്‍ ഫ്രണ്ടിന്‍റെ എട്ട് അനുബന്ധ സംഘടനകള്‍ക്കും നിരോധനമുണ്ട്.

രാജ്യസുരക്ഷക്കും ക്രമസമാധാനത്തിനും സംഘടന ഭീഷണിയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുലര്‍ച്ചെ പുറത്തിറക്കിയ അസാധാരണ ഗസറ്റ് വിജ്ഞാപനത്തില്‍ ചൂണ്ടിക്കാട്ടുന്നു.

ഭീകരപ്രവര്‍ത്തനത്തില്‍ നേരിട്ട് ബന്ധം, ഫണ്ട് സമാഹരണം, ആയുധ പരിശീലനം, ന്യൂനപക്ഷ വിഭാഗത്തിലെ ചെറുപ്പക്കാരെ തീവ്രവാദ പ്രസ്ഥാനത്തിലേക്ക് ആകര്‍ഷിക്കുന്നു തുടങ്ങിയ കാര്യങ്ങളാണ് നിരോധനത്തിനായി കേന്ദ്രസര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നത്.

കഴിഞ്ഞ ദിവസങ്ങള്‍ക്കിടെ രാജ്യത്തെങ്ങുമുള്ള പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകളില്‍ എന്‍ഐഎയും ഇഡിയും നടത്തിയ പരിശോധനകളുടെ അടിസ്ഥാനത്തില്‍ നല്‍കിയ റിപ്പോര്‍ട്ട് പരിഗണിച്ചാണ് നടപടി. തീവ്രവാദ സംഘടന എന്ന രീതിയിലാവും പോപ്പുലര്‍ ഫ്രണ്ട് അറിയപ്പെടുക.

ഏത് ഭീകര സംഘടനകളെയും നിരോധിക്കുമ്ബോള്‍ ആദ്യം അഞ്ച് വര്‍ഷവും പിന്നീട് അത് ട്രിബ്യൂണലില്‍ പുനപരിശോധിക്കണം എന്നുമാണ് നിയമം. വിദേശത്തുനിന്നുള്ള സാമ്ബത്തിക സഹായം സ്വീകരിച്ചത് രാജ്യത്തിന്‍്റെ താത്പര്യങ്ങള്‍ ഹനിക്കാനാണ്. അല്‍ ഖെയ്ദ അടക്കമുള്ള സംഘടനകളില്‍ നിന്ന് സഹായം സ്വീകരിച്ചു എന്ന് വ്യത്യസ്ത ഏജന്‍സികള്‍ അറിയിച്ചിരുന്നു. ഹത്രാസില്‍ കലാപം സൃഷ്ടിക്കാന്‍ ശ്രമിച്ചു, രാജ്യത്ത് കൂട്ടായി ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ശ്രമിച്ചു.

പൗരത്വ നിയമഭേദഗതിക്കെതിരായ പ്രതിഷേധങ്ങള്‍ അടക്കമുള്ളവ കലാപം സൃഷ്ടിക്കാനുള്ള ശ്രമമായിരുന്നു. ഇസ്ലാമിക് സ്റ്റേറ്റ് പോലുള്ള സംഘടനകളുടെ രീതിയിലാണ് പ്രവര്‍ത്തനം. കേരളത്തിന്‍്റെ വിവിധ ഭാഗങ്ങളില്‍ സംഘടന പരിശീലനം നടത്താന്‍ ക്യാമ്ബുകള്‍ നടത്തി. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് ആളുകളെ എത്തിച്ചു. സംഘടന ഏറെ വ്യാപിച്ചിരിക്കുന്നു. ഇപ്പോള്‍ നിരോധിച്ചില്ലെങ്കില്‍ അത് ദേശീയോദ്ഗ്രഥനത്തിനു തടസമാവും എന്നും എന്‍ഐഎ, ഇഡി തുടങ്ങിയ ഏജന്‍സികള്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

2006 നവംബര്‍ 22നാണ് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ (പി.എഫ്.ഐ) സ്ഥാപിതമായത്. കേരളത്തിലെ എന്‍.ഡി.എഫ്, കര്‍ണാടകയിലെ കര്‍ണാടക ഫോറം ഫോര്‍ ഡിഗ്നിറ്റി, തമിഴ്നാട്ടിലെ മനിത നീതി പാസറൈ എന്നീ സംഘടനകള്‍ ചേര്‍ന്ന് രൂപം കൊടുത്ത ദേശീയ സംഘടനയാണ് പി.എഫ്.ഐ.

ആന്ധ്രപ്രദേശിലെ അസോസിയേഷന്‍ ഫോര്‍ സോഷ്യല്‍ ജസ്റ്റിസ്, ഗോവയിലെ സിറ്റിസണ്‍സ് ഫോറം, രാജസ്ഥാനിലെ കമ്യൂണിറ്റി സോഷ്യല്‍ ആന്‍ഡ്‌ എഡ്യൂക്കേഷണല്‍ സൊസൈറ്റി, പശ്ചിമ ബംഗാളിലെ നാഗരിക്‌ അധികാര്‍ സുരക്ഷാസമിതി, മണിപ്പൂരിലെ ലൈലോങ്‌ സോഷ്യല്‍ ഫോറം എന്നിവയും പോപുലര്‍ ഫ്രണ്ടിലെ അംഗ സംഘടനകളാണ്.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments