ന്യൂഡല്‍ഹി: കാനഡയിലുളള ഇന്ത്യന്‍ പൗരന്മാരോടും അതീവ ജാഗ്രത പുലര്‍ത്താന്‍ നിര്‍ദേശിച്ച് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം. ഇന്ത്യന്‍ പൗരന്മാരോടും കാനഡയിലേക്ക് യാത്ര ചെയ്യാന്‍ ഉദ്ദേശിക്കുന്നവരും അതീവ ജാഗ്രത പുലര്‍ത്തണമെന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്.
ഇന്ത്യന്‍ വംശജരായ ഹിന്ദുക്കള്‍ കാനഡ വിട്ടു പോകണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധവുമായി പ്രൊ- ഖലിസ്ഥാന്‍ സംഘടനയായ സിഖ് ഫോര്‍ ജസ്റ്റിസ് (എസ്എഫ്ജെ) രംഗത്തെത്തിയിരുന്നു. ഖാലിസ്ഥാന്‍ നേതാവ് ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകം ആഘോഷിക്കുകയും അക്രമം പ്രോത്സാഹിപ്പിക്കുകയും ചെയ്തുവെന്നാണ് സംഘടനയുടെ ആരോപണം. ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കാനഡയിലെ പ്രദേശങ്ങളിലേക്ക് യാത്ര ചെയ്യുന്നതും ഇന്ത്യന്‍ പൗരന്മാര്‍ ഒഴിവാക്കണമെന്നും നിര്‍ദേശിക്കുന്നു.
കൂടാതെ കാനഡയിലെ ഇന്ത്യന്‍ പൗരന്‍മാരും വിദ്യാര്‍ഥികളും ഒട്ടാവയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനിലോ ടൊറന്റോയിലെ കോണ്‍സുലേറ്റിലോ നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്യണം. ാമറമറ.ഴീ്.ശി എന്ന വെബ്സൈറ്റ് വഴിയും രജിസ്റ്റര്‍ ചെയ്യാമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.