Thursday, December 7, 2023

HomeMain Storyകെ.സി.സി.എന്‍.എ - ക്ക് പുതിയ അഡ്വൈസറി ബോര്‍ഡ്

കെ.സി.സി.എന്‍.എ – ക്ക് പുതിയ അഡ്വൈസറി ബോര്‍ഡ്

spot_img
spot_img

ജോസ് കണിയാലി

ചിക്കാഗോ: ക്നാനായ കാത്തലിക് കോണ്‍ഗ്രസ് ഓഫ് നോര്‍ത്ത് അമേരിക്കക്ക് (KCCNA) പുതിയ അഡ്വൈസറി ബോര്‍ഡ് രൂപീകരിച്ചതായി പ്രസിഡണ്ട് ഷാജി എടാട്ട് അറിയിച്ചു. സ്റ്റാര്‍ലിംഗ് പച്ചിക്കര (ന്യൂയോര്‍ക്ക്), സോമന്‍ കോട്ടൂര്‍ (അരിസോണ), ഡോ. ബീന ഇണ്ടിക്കുഴി (ചിക്കാഗോ), ജോജോ വട്ടാടികുന്നേല്‍ (സാന്‍ഹൊസെ), സാബു മുളയാനിക്കുന്നേല്‍ (ഹൂസ്റ്റണ്‍) എന്നിവരാണ് പുതിയ അഡ്വൈസറി ബോര്‍ഡ് അംഗങ്ങള്‍.

ന്യൂയോര്‍ക്ക് ഐ.കെ.സി.സിയുടെ മുന്‍ പ്രസിഡണ്ടും കെ.സി.സി.എന്‍.എ മുന്‍ ട്രഷററുമാണ് സ്റ്റാര്‍ലിംഗ് പച്ചിക്കര. അരിസോണ യൂണിറ്റ് പ്രസിഡണ്ടും കെ.സി.സി.എന്‍.എയുടെ വെസ്റ്റേണ്‍ റീജിയന്‍ ആര്‍.വി.പിയുമായിരുന്നു സോമന്‍ കോട്ടൂര്‍. ക്നാനായ കാത്തലിക് വിമന്‍സ് ഫോറം ഓഫ് നോര്‍ത്ത് അമേരിക്കയുടെ (KCWFNA) പ്രസിഡണ്ട്, കെ.സി.സി.എന്‍.എ ചിക്കാഗോ റീജിയന്‍ പ്രസിഡണ്ട് തുടങ്ങിയ നിലകളില്‍ ഡോ. ബീന ഇണ്ടിക്കുഴി പ്രവര്‍ത്തിച്ചിട്ടുണ്ട്.

സാന്‍ഹൊസെ യൂണിറ്റ് പ്രസിഡണ്ടും 2006-ലെ സാന്‍ഹൊസെ കെ.സി.സി.എന്‍.എ കണ്‍വന്‍ഷന്‍ ചെയര്‍മാനുമായിരുന്നു ജോജോ വട്ടാടികുന്നേല്‍. ഹൂസ്റ്റണ്‍ കെ.സി.എസിന്‍റെ പ്രതിനിധിയും കെ.സി.സി.എന്‍.എ മുന്‍ ആര്‍.വി.പിയുമായിരുന്നു സാബു മുളയാനിക്കുന്നേല്‍.

കെ.സി.സി.എന്‍.എയുടെ മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ അഡ്വൈസറി ബോര്‍ഡ് അംഗങ്ങളുടെ നിര്‍ദേശങ്ങളും ഉപദേശങ്ങളും ഒരു മുതല്‍ക്കൂട്ടായിരിക്കുമെന്ന് കെ.സി.സി.എന്‍.എ. പ്രസിഡണ്ട് ഷാജി എടാട്ട് പ്രസ്താവിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments