സൂറിച്ച്: അദാനി ഗ്രൂപ്പിനെതിരേ പുതിയ ആരോപണവുമായി ഹിഡന്‍ബര്‍ഗ്. സ്വിറ്റ്‌സര്‍ലന്‍ഡിലെ അഞ്ചു ബാങ്ക് അക്കൗണ്ടുകളിലെ 2600 കോടി രൂപ മരവിപ്പിച്ചെന്നാണ് ഹിഡന്‍ബര്‍ഗ് വെളിപ്പെടുത്തല്‍ , എന്നാല്‍ ഈ ആരോപണം അസംബന്ധവും അന്യായവുമായ ആരോപണമാണിതെന്നു പ്രതികരിച്ച് അദാനി ഗ്രൂപ്പും രംഗത്തെത്തി.
അദാനി ഗ്രൂപ്പിന്റെ പ്രതിഛായ കളങ്കപ്പെടുത്താനുള്ള ഹിന്‍ഡന്‍ബര്‍ഗിന്റെ മറ്റൊരു ശ്രമം മാത്രമാണിതെന്നും വാര്‍ത്താക്കുറിപ്പിലൂടെ അദാനി ഗ്രൂപ്പ് പ്രതികരിച്ചു. നികുതിഭാരമില്ലാത്ത രാജ്യങ്ങളായ ബ്രിട്ടിഷ് വിര്‍ജിന്‍ ഐലന്‍ഡ്സ്, മൗറിഷ്യസ്, ബര്‍മുഡ എന്നിവിടങ്ങളിലെ ചില കടലാസ് കമ്പനികളുമായി ബന്ധപ്പെട്ട നിക്ഷേപമാണു മരവിപ്പിച്ചതെന്നും ഈ കമ്പനികള്‍ക്ക് അദാനി ഗ്രൂപ്പ് ഓഹരികളില്‍ നിക്ഷേപമുണ്ടെന്നും ഇത് സംബന്ധിച്ച് സ്വിറ്റ്‌സര്‍ലന്‍ഡിലെ ക്രിമിനല്‍ കോടതിയില്‍ രേഖകള്‍ ഉണ്ടെന്നും ഹിഡന്‍ബര്‍ഗ് പറയുന്നു. 2021 മുതല്‍ ഇത് സംബന്ധിച്ച് അന്വേഷണം നടക്കുന്നതായും ഹിഡന്‍ബര്‍ഗ് വ്യക്തമാക്കുന്നു. സ്വറ്റ്‌സര്‍ലന്‍ഡിലെ ഓണ്‍ലൈന്‍ മാധ്യമമായ ഗോഥം സിറ്റിയാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടതെന്നും ഹിഡന്‍ബര്‍ഗ് വ്യക്തമാക്കുന്നു.
എന്നാല്‍ ഹിഡന്‍ബര്‍ഗിന്റെ ആരോപണങ്ങള്‍ പൂര്‍ണമായും
നിഷേധിച്ച അദാനി ഗ്രൂപ്പ്, സ്വിറ്റ്‌സര്‍ലന്‍ഡിലെ അന്വേഷണത്തിലോ സ്വിസ് കോടതികളില്‍ ഇതു സംബന്ധിച്ചു നടക്കുന്ന വ്യവഹാരങ്ങളിലോ ഗ്രൂപ്പിന് ഒരു ബന്ധവുമില്ലെന്നു അറിയിച്ചു. സ്വിസ് കോടതിയുടെ ഒരു ഉത്തരവിലും അദാനി ഗ്രൂപ്പ് കമ്പനികളുടെ പേര് പരമാര്‍ശിച്ചിട്ടില്ല. അന്വേഷണ ഏജന്‍സികളും ഗ്രൂപ്പിനെ ബന്ധപ്പെട്ടിട്ടില്ല. ഹിന്‍ഡന്‍ബര്‍ഗിന്റെ ആരോപണങ്ങളെല്ലാം സാമാന്യയുക്തിക്ക് നിരക്കാത്തതാണെന്നും അദാനി ഗ്രൂപ്പ് പ്രതികരിച്ചു.
അദാനി ഗ്രൂപ്പിനെതിരേ പുതിയ ആരോപണവുമായി ഹിഡന്‍ബര്‍ഗ്; സ്വിറ്റ്‌സര്‍ലന്‍ഡ് ബാങ്കുകളിലെ 2600 കോടി മരവിപ്പിച്ചെന്ന്
RELATED ARTICLES