Friday, April 19, 2024

HomeMain Storyപ്രതിഷേധം ഫലംകണ്ടു; വാക്‌സിനെടുത്ത ഇന്ത്യക്കാര്‍ക്കുള്ള ക്വാറന്റീന്‍ ബ്രിട്ടന്‍ പിന്‍വലിച്ചു

പ്രതിഷേധം ഫലംകണ്ടു; വാക്‌സിനെടുത്ത ഇന്ത്യക്കാര്‍ക്കുള്ള ക്വാറന്റീന്‍ ബ്രിട്ടന്‍ പിന്‍വലിച്ചു

spot_img
spot_img

ന്യൂഡല്‍ഹി: ഇന്ത്യയില്‍നിന്ന് വാക്‌സിനെടുത്തവര്‍ക്ക് 10 ദിവസം ക്വാറന്റീന്‍ ഏര്‍പ്പെടുത്തിയ തീരുമാനം ബ്രിട്ടന്‍ പിന്‍വലിച്ചു.

കോവിഷീല്‍ഡോ ബ്രിട്ടന്‍ അംഗീകരിച്ച ഏതെങ്കിലും വാക്‌സിനോ എല്ലാ ഡോസും സ്വീകരിച്ചവര്‍ ഒക്ടോബര്‍ 11 മുതല്‍ ക്വാറന്‍റീനില്‍ കഴിയേണ്ടതില്ലെന്ന് ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈക്കമ്മിഷണര്‍ അലെക്‌സ് എല്ലിസ് അറിയിച്ചു. കേന്ദ്രസര്‍ക്കാരിന്റെ ഇടപെടലുകളാണ് ഇതിനു സഹായകമായതെന്നും അദ്ദേഹം പറഞ്ഞു.

വാക്‌സിന്‍ അംഗീകരിക്കുന്നതുമായി ബന്ധപ്പെട്ട് ബ്രിട്ടനുമായുണ്ടായ തര്‍ക്കത്തിന് പരിഹാരം കണ്ടെത്താനാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഇന്ത്യ പ്രതികരിച്ചിരുന്നു.

ആഴ്ചകള്‍ക്ക് മുമ്പാണ് ഇന്ത്യയില്‍ നിന്നെത്തുന്നവര്‍ക്ക് ബ്രിട്ടന്‍ ക്വാറന്റീന്‍ നിര്‍ബന്ധമാക്കിയത്. ഇതിന് മറുപടിയായി ഒക്ടോബര്‍ നാലുമുതല്‍ ബ്രിട്ടനില്‍ നിന്നുള്ളവര്‍ക്ക് ഇന്ത്യയും ക്വാറന്റീന്‍ നിര്‍ബന്ധമാക്കി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments