Friday, October 11, 2024

HomeMain Storyഐ.എസിനെ തുരത്താന്‍ അമേരിക്കന്‍ സഹായം വേണ്ടെന്ന് താലിബാന്‍

ഐ.എസിനെ തുരത്താന്‍ അമേരിക്കന്‍ സഹായം വേണ്ടെന്ന് താലിബാന്‍

spot_img
spot_img

കാബൂള്‍: അഫ്ഗാനിസ്താനിലെ ഭീകരസംഘങ്ങളെ അമര്‍ച്ചചെയ്യാന്‍ യു.എസുമായി സഹകരിക്കില്ലെന്ന് താലിബാന്‍. രണ്ടുദിവസങ്ങളിലായി യു.എസ് പ്രതിനിധിസംഘവുമായി ദോഹയില്‍ നടക്കുന്ന കൂടിക്കാഴ്?ചക്കിടെ മാധ്യമങ്ങളോടാണ് താലിബാന്‍ നയം വ്യക്തമാക്കിയത്.

ആഗസ്റ്റില്‍ അഫ്ഗാനിലെ സൈനിക പിന്മാറ്റത്തിനു ശേഷം ആദ്യമായാണ് യു.എസ് സംഘം താലിബാനുമായി നേരിട്ട് ചര്‍ച്ച നടത്തുന്നത്. അഫ്ഗാനിലെ ഭീകരവാദവും വിദേശ പൗരന്മാരെ ഒഴിപ്പിക്കുന്നതുമടക്കമുള്ള വിഷയങ്ങളാണ് ചര്‍ച്ചയായത്. ഒഴിപ്പിക്കല്‍ നടപടികള്‍ക്ക് അനുകൂലമായാണ് താലിബാന്‍ പ്രതികരിച്ചത്.

അഫ്?ഗാനില്‍ താലിബാന്‍ ഭരണം പിടിച്ചശേഷം ഐ.എസ് ഭീകരര്‍ ആക്രമണം ശക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസം കുന്ദൂസിലെ ശിയ പള്ളിയില്‍ പ്രാര്‍ഥനക്കിടെയുണ്ടായ ചാവേറാക്രമണത്തില്‍ 46 പേരാണ് കൊല്ലപ്പെട്ടത്.

ഐ.എസിനെ സ്വന്തം നിലക്കു തന്നെ നേരിടുമെന്നും അമേരിക്കന്‍ സഹകരണം വേണ്ടെന്നും താലിബാന്‍ രാഷ്ട്രീയകാര്യ വക്താവ് സുഹൈല്‍ ഷഹീന്‍ മാധ്യമങ്ങള്‍ക്കു നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

യൂറോപ്യന്‍ യൂനിയന്‍ പ്രതിനിധി സംഘവുമായും താലിബാന്‍ ചര്‍ച്ച നടത്തും. അഫ്ഗാന് മാനുഷിക സഹായം ലഭ്യമാക്കുകയാണ് ചര്‍ച്ചകളുടെ പ്രധാന ലക്ഷ്യം.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments