Saturday, April 20, 2024

HomeMain Storyഎട്ടു മണിക്കൂറിലേറെ ചോദ്യംചെയ്യല്‍, എട്ടോളം കേസ്: ആശിഷ് മിശ്ര അറസ്റ്റില്‍

എട്ടു മണിക്കൂറിലേറെ ചോദ്യംചെയ്യല്‍, എട്ടോളം കേസ്: ആശിഷ് മിശ്ര അറസ്റ്റില്‍

spot_img
spot_img

ന്യൂഡല്‍ഹി: ലഖിംപുര്‍ ഖേരിയില്‍ കര്‍ഷകരെ കാര്‍ കയറ്റി കൊലപ്പെടുത്തിയ കേസില്‍ മുന്‍ എംഎല്‍എയും കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകനുമായ ആശിഷ് മിശ്ര അറസ്റ്റില്‍. 10 മണിക്കൂറിലേറേ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ്. ആശിഷ് ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്ന് യുപി പൊലീസ് അറിയിച്ചു.

കൊലപാതകം, ഗൂഢാലോചന, കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെ കര്‍ഷകര്‍ക്ക് ഇടയിലേക്ക് വാഹന ഇടിച്ചു കയറ്റി എന്നിങ്ങനെ എട്ടോളം വകുപ്പുകളാണ് അശിഷിനെതിരെ ചുമത്തിയിരിക്കുന്നത്. ആശിഷിനെ കോടതിയില്‍ ഹാജരാക്കും.

സംഭവം നടക്കുന്ന സമയം താന്‍ സ്ഥലത്തില്ലായിരുന്നെന്ന് ആശിഷ് അന്വേഷണ സംഘത്തിനു മുന്നില്‍ ആവര്‍ത്തിച്ചത്. ഇതു സാധൂകരിക്കുന്ന സാക്ഷിമൊഴികളും വിഡിയോകളും ആശിഷ് ഹാജരാക്കിയതായാണ് വിവരം. പ്രവര്‍ത്തകര്‍ക്ക് വാഹനം വിട്ടുകൊടുക്കുക മാത്രമാണ് ചെയ്തതെന്ന് ആശിഷ് മിശ്ര പൊലീസിനോട് വ്യക്തമാക്കി.

സംഘര്‍ഷ ദിവസം ബന്‍വീര്‍പുരിലായിരുന്നു. അതിനാല്‍ വാഹനത്തില്‍ ഉണ്ടായിരുന്നെന്ന എഫ്‌ഐആറിലെ പരാമര്‍ശം തെറ്റാണെന്നും ആശിഷ് മിശ്ര പറഞ്ഞതായും പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.

കേസില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ സമീപനത്തിലും പ്രത്യേക അന്വേഷണ സംഘത്തിന്റെ കാര്യത്തിലും സുപ്രീം കോടതി അതൃപ്തി അറിയിച്ചതിനു പിന്നാലെയാണ് ശനിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആശിഷിന് സമന്‍സ് അയച്ചത്. രാവിലെ 11ഓടൊണ് പ്രത്യേക അന്വേഷണസംഘത്തിനു (എസ്‌ഐടി) മുന്‍പില്‍ ആശിഷ് ഹാജരായത്.

പ്രത്യേകാന്വേഷണസംഘം പ്രവര്‍ത്തിക്കുന്ന ലഖിംപുര്‍ ഖേരി െ്രെകംബ്രാഞ്ച് ഓഫിസിന്റെ പിന്‍വാതിലിലൂടെയാണ് ആശിഷ് മിശ്ര ഹാജരാകാനെത്തിയത്. മാധ്യമങ്ങളുടെ കണ്ണ് വെട്ടിച്ചു വന്ന ആശിഷ് മുഖം മറച്ചിരുന്നു. ഡിഐജി ഉപേന്ദ്ര അഗര്‍വാളിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ മുന്നിലായിരുന്നു ചോദ്യംചെയ്യല്‍.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments