Wednesday, July 17, 2024

HomeMain Storyഭീകരാക്രമണത്തിനു പദ്ധതിയിട്ട പാക്ക് ഭീകരന്‍ ഡല്‍ഹിയില്‍ പിടിയില്‍

ഭീകരാക്രമണത്തിനു പദ്ധതിയിട്ട പാക്ക് ഭീകരന്‍ ഡല്‍ഹിയില്‍ പിടിയില്‍

spot_img
spot_img

ന്യൂഡല്‍ഹി: നവരാത്രിയോട് അനുബന്ധിച്ച് രാജ്യതലസ്ഥാനത്ത് ഭീകരാക്രമണത്തിനു പദ്ധതിയിട്ട പാക്കിസ്ഥാന്‍ ഭീകരനെ ഡല്‍ഹി പൊലീസ് സ്‌പെഷല്‍ സെല്‍ പിടികൂടി. ലക്ഷ്മി നഗറിലെ രമേശ് പാര്‍ക്ക് ഏരിയയില്‍നിന്നാണ് മുഹമ്മദ് അഷ്‌റഫ് എന്ന അലി പിടിയിലായത്.

ഇന്ത്യന്‍ പൗരനാണെന്ന വ്യാജ തിരിച്ചറിയല്‍ രേഖ ഉപയോഗിച്ച് ഡല്‍ഹിയിലെ ശാസ്ത്രി നഗറിലാണ് ഇയാള്‍ താമസിച്ചിരുന്നത്. ഒരു എകെ47 തോക്ക്, വെടിയുണ്ടകള്‍, ഗ്രനേഡ്, രണ്ടു പിസ്റ്റള്‍ എന്നിവ ഇയാളില്‍നിന്നും കണ്ടെടുത്തു. പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യ സ്വദേശിയാണ് അലി എന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു ലഭിച്ചിരിക്കുന്ന വിവരം.

അതേസമയം, കേരളമുള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളിലെ മാവോയിസ്റ്റ് കേന്ദ്രങ്ങളില്‍ കേന്ദ്ര അന്വേഷണ ഏജന്‍സി (എന്‍ഐഎ) ഒരേസമയം പരിശോധന നടത്തുകയാണ്. കേരള, തമിഴ്‌നാട്, കര്‍ണാടക എന്നിവടങ്ങളിലെ മാവോയിസ്റ്റ് പരിശീലന കേന്ദ്രങ്ങളിലും ഒളിസങ്കേതങ്ങളിലുമാണ് തിരച്ചില്‍. യുവാക്കളെ ലക്ഷ്യമിട്ട് പരിശീലന പരിപാടികള്‍ നടക്കുന്നെന്ന വിവരത്തെത്തുടര്‍ന്നാണ് നടപടി.

കേരളത്തില്‍ തൃശൂര്‍, വയനാട്, കണ്ണൂര്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് തിരച്ചില്‍. തമിഴ്നാട്ടിലെ കൃഷ്ണഗിരി, സേലം, കോയമ്പത്തൂര്‍, തേനി, ശിവഗംഗ ജില്ലകളിലെ 12ഓളം സ്ഥലങ്ങളിലാണ് പരിശോധന.

കര്‍ണാടകയിലെ ആറിലേറേ സ്ഥലങ്ങളില്‍ തിരച്ചില്‍ നടത്തിയതായി എന്‍ഐഎ വൃത്തങ്ങള്‍ അറിയിച്ചു. ഈ മൂന്നു സംസ്ഥാനങ്ങളില്‍ മാവോയിസ്റ്റ് അടിത്തറ ശക്തമാക്കാന്‍ കേഡര്‍മാരെ റിക്രൂട്ട് ചെയ്യാന്‍ പരിശീലന പരിപാടികള്‍ ആസൂത്രണം ചെയ്യുന്നുണ്ടെന്ന് നേരത്തെ അറസ്റ്റിലായ മാവോയിസ്റ്റ് നേതാക്കളില്‍ ഒരാള്‍ മൊഴി നല്‍കിയിരുന്നു.

ദക്ഷിണേന്ത്യയില്‍ ആയുധ പോരാട്ടം നടത്തുന്നതിന് മാവോയിസ്റ്റുകള്‍ പശ്ചിമഘട്ട സ്‌പെഷല്‍ സോണല്‍ കമ്മിറ്റി രൂപീകരിക്കാന്‍ ശ്രമിച്ചെങ്കിലും ഒരു മുതിര്‍ന്ന നേതാവിന്റെ അറസ്റ്റോടെയും തമിഴ്നാട് പൊലീസ് സ്‌പെഷ്ല്‍ ടാസ്‌ക് ഫോഴ്സ് നടത്തിയ സംയുക്ത ഓപ്പറേഷനുകളിലൂടെയും അവരുടെ ശ്രമങ്ങള്‍ പരാജയപ്പെടുകയായിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments