Sunday, July 14, 2024

HomeMain Storyഇടുക്കിയില്‍ കനത്ത മഴ: ഡാം തുറക്കുന്നതിനു മുന്നോടിയായി ബ്ലൂ അലര്‍ട്ട് പ്രഖ്യാപിച്ചു

ഇടുക്കിയില്‍ കനത്ത മഴ: ഡാം തുറക്കുന്നതിനു മുന്നോടിയായി ബ്ലൂ അലര്‍ട്ട് പ്രഖ്യാപിച്ചു

spot_img
spot_img

തൊടുപുഴ: ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് 86 ശതമാനം കവിഞ്ഞു. അണക്കെട്ട് തുറക്കുന്നതിന് മുന്നോടിയായി ആദ്യ ജാഗ്രത നിര്‍ദേശമായ ബ്ലൂ അലര്‍ട്ട് പ്രഖ്യാപിച്ചു.

വൃഷ്ടിപ്രദേശത്ത് ശക്തമായ മഴ തുടരുന്നതിനാല്‍ കഴിഞ്ഞ 10 ദിവസമായി ജലനിരപ്പ് ക്രമേണ ഉയരുകയാണ്. ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ ജലസംഭരണിയുടെ പൂര്‍ണ സംഭരണശേഷി 2403 അടിയാണ്. വെള്ളിയാഴ്ച 2391.00 അടിയാണ് ജലനിരപ്പ്.

ഇത് സംഭരണശേഷിയുടെ 86.21 ശതമാനമാണ്. കഴിഞ്ഞവര്‍ഷം ഇതേ ദിവസം 2392.52 അടിയായിരുന്നു. ദുരന്തപ്രതികരണ മാര്‍ഗരേഖ പ്രകാരം അണക്കെട്ട് തുറക്കുന്നതിന് 36 മണിക്കൂര്‍ മുമ്പെങ്കിലും പ്രാഥമിക മുന്നറിയിപ്പായ ബ്ലൂ അലര്‍ട്ട് നല്‍കണം.

ജലനിരപ്പ് 2390.86 അടിയിലെത്തുമ്പോള്‍ ബ്ലൂ അലര്‍ട്ട്, 2396.86 അടിയില്‍ ഓറഞ്ച് അലര്‍ട്ട്, 2397.86 അടിയില്‍ റെഡ് അലര്‍ട്ട് എന്നിങ്ങനെയാണ് ജാഗ്രത നിര്‍ദേശം നല്‍കേണ്ടത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments