Sunday, July 14, 2024

HomeMain Storyശബ്ദത്തേക്കാള്‍ അഞ്ചിരട്ടി വേഗമുള്ള ഹൈപ്പര്‍സോണിക് മിസൈല്‍ ചൈന പരീക്ഷിച്ചു

ശബ്ദത്തേക്കാള്‍ അഞ്ചിരട്ടി വേഗമുള്ള ഹൈപ്പര്‍സോണിക് മിസൈല്‍ ചൈന പരീക്ഷിച്ചു

spot_img
spot_img

ബെയ്ജിങ്: ആണവശേഷിയുള്ള ഹൈപ്പര്‍സോണിക് മിസൈല്‍ പരീക്ഷണം നടത്തി ചൈന. കഴിഞ്ഞ ഓഗസ്റ്റില്‍ ചൈന ഹൈപ്പര്‍സോണിക് മിസൈല്‍ പരീക്ഷണം നടത്തി എന്ന് അടുത്തവൃത്തങ്ങളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഈ വിവരം അമേരിക്കയുടെ രഹസ്യാന്വേഷണ വിഭാഗം മണത്തറിഞ്ഞെങ്കിലും കൂടുതല്‍ വിവരങ്ങള്‍ ഒന്നും അവര്‍ക്ക് വ്യക്തമായിരുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പുറത്തു വരുന്ന വിവരങ്ങള്‍ അനുസരിച്ച് ചൈനീസ് സൈന്യം ഹൈപ്പര്‍സോണിക് മിസൈല്‍ അടങ്ങുന്ന റോക്കറ്റ് വിക്ഷേപിച്ചുവെന്നും റോക്കറ്റ് ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് തൊട്ടുമുമ്പ് കടലില്‍ വീണതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

മിസൈല്‍ ലക്ഷ്യസ്ഥാനം കണ്ടില്ലെങ്കിലും ചൈനയുടെ ഹൈപ്പര്‍സോണിക് മിസൈല്‍ സാങ്കേതികവിദ്യയില്‍ അമ്പരന്നിരിക്കുകയാണ് അമേരിക്കന്‍ ഇന്റലിജന്‍സ് എന്ന് എന്‍എച്ച്‌കെ വേള്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് ചൈനീസ് ഭരണകൂടം ഇതുവരെ പ്രതികരിച്ചിട്ടില്ല.

2019ല്‍ നടന്ന പരേഡില്‍ ചൈന തങ്ങളുടെ പക്കലുള്ള ഡിഎഫ് – 17 അടക്കമുള്ള ഹൈപ്പര്‍ സോണിക് മിസൈലുകളും ആയുധ ശേഖരങ്ങളും പ്രദര്‍ശിപ്പിച്ചിരുന്നു.

ശബ്ദത്തേക്കാളും അഞ്ചിരട്ടി വേഗത്തില്‍ അല്ലെങ്കില്‍ മണിക്കൂറില്‍ 6,200 കിലോമീറ്ററാണ് ഹൈപ്പര്‍സോണിക് മിസൈലിന്റെ വേഗം. അത് കൊണ്ട് തന്നെ ഇതിനെ പ്രതിരോധിക്കലാകും വലിയ വെല്ലുവിളി.

യുഎസും റഷ്യയും ചേര്‍ന്ന് ഹൈപ്പര്‍ സോണിക് മിസൈല്‍ വികസിപ്പിക്കുന്നുണ്ട്. കഴിഞ്ഞ മാസം ഉത്തരകൊറിയ പുതുതായി വികസിപ്പിച്ച ഹൈപ്പര്‍സോണിക് മിസൈല്‍ പരീക്ഷണം നടത്തി എന്ന് അവകാശപ്പെട്ടിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments