Friday, July 12, 2024

HomeMain Storyഉരുള്‍പൊട്ടല്‍ ക്വാറികളുടെ സമ്മാനമോ ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന ആവശ്യം ശക്തം

ഉരുള്‍പൊട്ടല്‍ ക്വാറികളുടെ സമ്മാനമോ ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന ആവശ്യം ശക്തം

spot_img
spot_img

കൊച്ചി: ദുരന്തങ്ങളുടെ പശ്ചാത്തലത്തില്‍ ഡോ. മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന ആവശ്യം ശക്തമാകുന്നു. പശ്ചിമഘട്ടം പരിസ്ഥിതിലേല മേഖലയായി പ്രഖ്യാപിക്കണമെന്ന ഗാഡ്ഗില്‍ റിപ്പോര്‍ട്ടിലെ നിര്‍ദേശം നടപ്പാക്കുന്നതിന് ശക്തമായി എതിര്‍ത്തത് കൈയേറ്റ മാഫിയയും രാഷ്ട്രീയ പ്രസ്ഥാനങ്ങളും ചേര്‍ന്നാണ്. 2011ലെ റിപ്പോര്‍ട്ടില്‍ പശ്ചിമഘട്ടത്തിന്റെ 67 ശതമാനം ഭൂപ്രദേശം പരിസ്ഥിതിലോലമായി പ്രഖ്യാപിക്കണമെന്നാണ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്.

1990കളോടെയാണ് പശ്ചിമഘട്ടത്തില്‍ ഉരുള്‍പൊട്ടലുകള്‍ വര്‍ധിച്ചുവന്നത്. കരിങ്കല്‍ ക്വാറികളുടെ എണ്ണം ഗണ്യമായി വര്‍ധിച്ചതും ഇതേ കാലയളവിലാണ്. ഈ പ്രദേശത്താണ് 1486 കരിങ്കല്‍ ക്വാറികള്‍ പ്രവര്‍ത്തിക്കുന്നത്. വനംഭൂമിക്ക് ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ മാത്രം 1457 ക്വാറികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നതും സര്‍ക്കാര്‍ ബോധപൂര്‍വം മറച്ചുവെക്കുന്നു.

പശ്ചമിഘട്ടത്തിലെ തീവ്ര ഉരുള്‍പൊട്ടല്‍ മേഖലയുടെ സംരക്ഷണം ഇപ്പോഴും സര്‍ക്കാറിന്റെ പരിഗണനയിലില്ല. തുടര്‍ച്ചയായി സംഭവിക്കുന്ന ഉരുള്‍പൊട്ടലുകളുടെ വലിയൊരു ശതമാനം അശാസ്ത്രീയമായ ഭൂവിനിയോഗവുമായി ബന്ധപ്പെട്ടതാണ്. അതുപോലെ തോട്ടം മേഖലകളും ഉരുള്‍പൊട്ടലുകളുടെ പ്രഭവകേന്ദ്രമായി മാറി. 20 ഡിഗ്രിയില്‍ ചരിവുള്ള മലകളില്‍ അശാസ്ത്രീയമായ തടയണകള്‍ നിര്‍മിക്കുന്നത് സ്വാഭാവികമായ നീരൊഴുക്കിനെ തടയുന്നു. 2018ല്‍ കട്ടിപ്പാറയില്‍ ഉരുള്‍പൊട്ടലിന് കാരണം തടയണയായിരുന്നു. പലതരത്തിലുള്ള മനുഷ്യ ഇടപെടല്‍ ജലാംശം ശേഖരിക്കാനുള്ള മണ്ണിന്റെ ശേഷികുറച്ചു. പശ്ചിമ ഘട്ടത്തില്‍നിന്നുള്ള സ്വാഭാവികമായ നീരൊഴുക്ക് പലതരത്തില്‍ തടഞ്ഞു.

2018ലെ അതിവൃഷ്ടിയും അതേതുടര്‍ന്ന് പശ്ചിമഘട്ട മലനിരകളിലുണ്ടായ ഉരുള്‍പൊട്ടലുകളും സര്‍ക്കാറിന്റെയും ദുരന്തനിവാരണ അതോറിറ്റിയുടെയും കണ്ണുതുറപ്പിച്ചില്ല. 2019ലും 2020ലും ദുരന്താനന്തരഘട്ടത്തില്‍ മാത്രമാണ് സര്‍ക്കാര്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചത്. ദുരന്തനിവാരണത്തില്‍ ദുരന്തപൂര്‍വഘട്ടത്തിനുള്ള തയാറെടുപ്പുകളുടെ പ്രാധാന്യത്തെപ്പറ്റി സര്‍ക്കാര്‍ ഇപ്പോഴും ഗൗരവമായി ചിന്തിച്ചിട്ടില്ല.

അതിനാല്‍ ദുരന്തലഘൂകരണത്തിനുള്ള മുന്നൊരുക്കത്തില്‍ സര്‍ക്കാര്‍ അമ്പേ പരാജയപ്പെട്ടു. ദുരന്താനന്തരഘട്ടത്തിലാണ് സര്‍ക്കാര്‍ പ്രവര്‍ത്തനം നടത്തുന്നത്. സര്‍ക്കാറിന്റെ നയവൈകല്യത്താല്‍ ധാരാളം ജീവന്‍ നമുക്ക് നഷ്ടപ്പെട്ടു. തമിഴ്‌നാട്, കര്‍ണാടക, ഗോവ, മഹാരാഷ്ട്ര, ഗുജറാത്ത് സംസ്ഥാനങ്ങളിലായി നീണ്ടുകിടക്കുന്ന പഞ്ചിമഘട്ടം സംരക്ഷിക്കുന്നതില്‍ കേരളത്തിന് പ്രധാന പങ്കുണ്ട്. എന്നാല്‍, നമ്മുടെ വികസനനയവും കെ.റെയില്‍ അടക്കമുള്ള പദ്ധതികളും പാരിസ്ഥിക തകര്‍ച്ചക്ക് പുതുവഴിവെട്ടുകയാണ്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments