Sunday, July 14, 2024

HomeMain Storyഇപ്പോള്‍ അനുഭവിക്കുന്നത് ഗാഡ്ഗില്‍ നിര്‍ദേശം തള്ളിയതിന്റെ ദുരന്തം: ടി.എന്‍. പ്രതാപന്‍

ഇപ്പോള്‍ അനുഭവിക്കുന്നത് ഗാഡ്ഗില്‍ നിര്‍ദേശം തള്ളിയതിന്റെ ദുരന്തം: ടി.എന്‍. പ്രതാപന്‍

spot_img
spot_img

തൃശൂര്‍: ഇപ്പോള്‍ നാം അനുഭവിക്കുന്ന പ്രകൃതി ദുരന്തങ്ങള്‍ ഗാഡ്ഗില്‍ നിര്‍ദേശം തള്ളിയത് മൂലമെന്ന് കോണ്‍ഗ്രസ് നേതാവ് ടി.എന്‍. പ്രതാപന്‍. ഗാഡ്ഗില്‍ സമിതിയുടെ നിര്‍ദേശങ്ങള്‍ ചര്‍ച്ചചെയ്യേണ്ടതിന്റെ ആവശ്യകത പരിശോധിക്കുന്നതിനായി സംസ്ഥാന വനം- വന്യജീവി ഉപദേശക സമിതി സബ് കമ്മിറ്റി ഒരിക്കല്‍ വയനാട് സന്ദര്‍ശിച്ചിരുന്നു. ആ സന്ദര്‍ശനം നയിച്ചിരുന്ന എന്നെ അങ്ങേയറ്റം മോശമായി ചിത്രീകരിച്ച ഇടതു സംഘടനകള്‍ വയനാട്ടില്‍ അന്ന് ഹര്‍ത്താല്‍ ആചരിച്ചാണ് സമിതിയെ എതിരേറ്റതെന്നു പ്രതാപന്‍ പറഞ്ഞു.

നിയമസഭയില്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ട് ചര്‍ച്ച വന്നപ്പോള്‍ ഇതു സംബന്ധിച്ച് സംസാരിക്കവെ സഹിഷ്ണുതയോടെ കേള്‍ക്കാനുള്ള മനസ്സ് ഇരുപക്ഷത്തെയും മഹാഭൂരിപക്ഷം പേര്‍ക്കുമില്ലായിരുന്നു എന്നതാണ് വസ്തുത.

പശ്ചിമഘട്ടം സംരക്ഷിക്കണമെന്ന ഗാഡ്ഗിലിന്റെ നിര്‍ദേശത്തെ അന്ന് എല്ലാ മുന്നണിയിലെയും ആളുകള്‍ എതിര്‍ത്തു. ഗാഡ്ഗിലിന്റെ നിര്‍ദേശങ്ങളെ അസഹിഷ്ണുതയോടെ തള്ളിക്കളയരുതെന്നു പറഞ്ഞ ചുരുക്കം ചിലരിലൊരാളായിരുന്നു ഞാന്‍. എന്നെയും വി.ഡി. സതീശനെയും പി.ടി. തോമസിനെയും ആ നിലപാടി!!െന്റ പേരില്‍ വല്ലാതെ വേട്ടയാടി. പി.ടി. തോമസിനെ അപമാനിക്കാന്‍ ‘ശവമെടുപ്പ് യാത്ര’ വരെ സംഘടിപ്പിച്ചവരുണ്ട്.

തൃശൂര്‍ കിലയില്‍ നടന്ന മലയോര മേഖലയിലെ പഞ്ചായത്തുതല ജനപ്രതിനിധികള്‍ക്കുള്ള ശില്‍പശാലയില്‍ തന്റെ നിര്‍ദേശങ്ങള്‍ വിശദീകരിക്കാന്‍ എത്തിയ ഗാഡ്ഗിലിനെ കൈയേറ്റം ചെയ്യാനും ശ്രമങ്ങളുണ്ടായി.

കേരളത്തിന്റെ പരിസ്ഥിതിയേക്കാള്‍ മുകളിലാണ് ഇവിടത്തെ തെരഞ്ഞെടുപ്പ് രാഷ്ട്രീയമെന്ന് പലരും തെറ്റിദ്ധരിച്ചു. അതിന്റെ കനത്ത വിലയാണ് നാം നല്‍കുന്നത്. അങ്ങേയറ്റം ലോലമായ പരിസ്ഥിതി പ്രദേശങ്ങള്‍ കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടയില്‍ വലിയ തോതില്‍ കൈയേറിയിട്ടുണ്ട്. ബ്രിട്ടീഷുകാരുടെ കാലം മുതല്‍ക്കേ ഇത്തരത്തിലുള്ള വെട്ടിപ്പിടിത്തങ്ങള്‍ കേരളത്തി!!െന്റ മലയോര മേഖലകളില്‍ മുഴുവന്‍ ഉണ്ടായിട്ടുണ്ടെന്നത് ചരിത്രപരമായ വസ്തുതയാണ്.

മലകള്‍ ഇടിച്ചും, കാട് ഒഴിപ്പിച്ചും നാണ്യവിളകള്‍ വെച്ചുപിടിപ്പിച്ച് കുടിയേറ്റം തകൃതിയായി നടന്നിട്ടുണ്ട്. ഇടനാട്ടിലോ തീരത്തോ ഒരു തുണ്ട് ഭൂമി കിട്ടാതെവന്നപ്പോള്‍ മലനോക്കിപ്പോയ പാവങ്ങളായിരുന്നു ആ കൂട്ടത്തില്‍ മഹാഭൂരിഭാഗവും. ജീവിക്കാന്‍ വേണ്ടിയായിരുന്നു അവരുടെ അധ്വാനം. അതുപോലെ, കുടിയേറ്റ മുതലാളിമാരും സായിപ്പുമാരും അവര്‍കൊണ്ടുവന്ന പ്രമാണിമാരും പ്ലാന്‍േറഷനുകള്‍ തുടങ്ങിയപ്പോള്‍ ജോലി അന്വേഷിച്ചു വന്ന പട്ടിണിക്കാരുമുണ്ട് ഇക്കൂട്ടത്തില്‍. അവരുടെയൊക്കെ ഇപ്പോഴും തുടരുന്ന ദയനീയമായ ജീവിത സാഹചര്യങ്ങളെ ആരും റദ്ദു ചെയ്യുന്നില്ല.

എന്നാല്‍, പശ്ചിമഘട്ട സംരക്ഷണത്തെ ചൊല്ലിയുള്ള ചര്‍ച്ചകള്‍ വരുമ്പോഴേക്കും ഈ പട്ടിണിപ്പാവങ്ങളെ കാണിച്ച് അങ്ങേയറ്റം നെറികെട്ട നേരുകേടുകള്‍ പ്രചരിപ്പിക്കുകയാണ് മുതലാളിമാരായ ചെറിയൊരു വിഭാഗം. അവരുടെ സൗകര്യങ്ങളുടെ തണല്‍പറ്റി നമ്മുടെ രാഷ്രീയക്കാരില്‍ ഒരുകൂട്ടര്‍ അതേറ്റുപിടിക്കുകയും ചെയ്യുന്നു.

കഴിഞ്ഞ മൂന്നു നാല് വര്‍ഷമായി പ്രളയം കേരളത്തില്‍ ഒരു സ്ഥിര സന്ദര്‍ശകനാണ്. ഉരുള്‍പൊട്ടിയും മണ്ണിടിഞ്ഞും മലമറിഞ്ഞും ഭൂമിക്കടിയിലായിപ്പോകുന്ന പാവങ്ങള്‍ നേരത്തേ പറഞ്ഞ ഏക്കറുകണക്കിന് എസ്‌റ്റേറ്റുകളും റിസോര്‍ട്ടുകളും പ്ലാന്‍േറഷനുകളും ക്വാറികളും ഒക്കെ നടത്തുന്ന ഏതെങ്കിലും വന്‍കരകളില്‍ ജീവിക്കുന്ന മുതലാളിമാര്‍ അവരുടെ ലാഭത്തിന് ഹോമിക്കാന്‍ വെച്ച ജീവിതങ്ങളാണ്.

കേരളത്തി!!െന്റ കാലാവസ്ഥാ ഘടനയില്‍ ഉണ്ടായ കാതലായ മാറ്റങ്ങളെ എങ്ങനെയാണ് നമ്മള്‍ സമീപിക്കുന്നത് എന്നത് വളരെ ഗുരുതരമായ ഒരു വിഷയമാണ്. ഇക്കാര്യത്തില്‍ മതം, ജാതി, ഉപജാതി, രാഷ്ട്രീയം, സാമ്പത്തികം എന്നിങ്ങനെ എല്ലാം മാറ്റിവെച്ചുകൊണ്ടുള്ള ചര്‍ച്ചകളാണ് അഭികാമ്യം; എന്നല്ല അനിവാര്യം. ‘കാട്ടില്‍ നിന്ന് മരം മുറിച്ചാലെന്താണ് മഴ കുറയുമെന്നതൊക്കെ വെറുതെ പറയുന്നതല്ലേ അറബിക്കടലിലും മഴയുണ്ട്. അവിടെ മരമുണ്ടായിട്ടാണോ’ എന്ന മട്ടിലുള്ള ചിലരുടെയെങ്കിലും പരമ വിഡ്ഢിത്തത്തില്‍നിന്നും നമ്മുടെ പരിസ്ഥിതി ചിന്ത എങ്ങോട്ടും പോയിട്ടില്ല. അതുകൊണ്ടാണ് പശ്ചിമഘട്ട സംരക്ഷണത്തെ കുറിച്ച് പറയുന്നവരോട് ‘ഓഹോ നി!!െന്റയൊക്കെ വീടി!!െന്റ തറ അപ്പോള്‍ എങ്ങനെ ഉണ്ടാക്കി’ എന്ന് ചിലരൊക്കെ ചോദിക്കുന്നത്.

മഴക്കാലത്ത് മഴ, വേനലില്‍ വെയില്‍, അളന്നുതിട്ടപ്പെടുത്തിയതുപോലെ ഋതുഭേദങ്ങള്‍. ആയിരം വര്‍ഷം കൂടുമ്പോള്‍ എത്തിനോക്കുന്ന പ്രകൃതി ദുരന്തങ്ങള്‍. ഇതൊക്കെയായിരുന്നു നമ്മുടെ നാടി!!െന്റ കാലാവസ്ഥ. അതൊക്കെ മാറിയല്ലോ. മഴയും വെയിലും മഞ്ഞും കാലം തെറ്റി പെയ്യാനും പടരാനും തുടങ്ങിയല്ലോ. മഴ ലഭ്യതയില്‍ റെക്കോഡ് അടയാളപ്പെടുത്തിയതിനു പിന്നാലെ വരള്‍ച്ച ഉണ്ടാകുന്നതും നമ്മള്‍ കാണുന്നുണ്ടല്ലോ! എന്നിട്ട് നമ്മളെന്താണ് പഠിച്ചത്

ഒന്നാം പ്രളയത്തില്‍ നമ്മള്‍ പഠിച്ചത് എന്താണ് ഇനിയൊരു പ്രളയം വരാതിരിക്കാന്‍, വന്നാല്‍ അതില്‍ നഷ്ടങ്ങളില്ലാതിരിക്കാന്‍ വേണ്ട മാര്‍ഗങ്ങള്‍ നമ്മള്‍ പഠിക്കണമായിരുന്നു. നമ്മള്‍ പഠിച്ചില്ല. ഇതിനുത്തരവാദിത്തമുള്ള സര്‍ക്കാര്‍ പഠിച്ചില്ല. ക്ഷേമ സങ്കല്‍പം വിട്ട് സൗജന്യ സങ്കല്‍പം സ്വീകരിച്ച് ഭരണത്തുടര്‍ച്ചയുടെ വഴികളാണ് സര്‍ക്കാര്‍ നോക്കിയത്. നമ്മുടെ മഹാഭൂരിപക്ഷം രാഷ്ട്രീയക്കാര്‍ക്കും താല്‍ക്കാലിക കൈയടിയും അടുത്ത തെരഞ്ഞെടുപ്പില്‍ നേട്ടവുമാണ് വേണ്ടത്.

ഈ കാലത്തിനിടക്ക് നമ്മുടെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ നാനൂറും അഞ്ഞൂറും വര്‍ഷം പഴക്കമുള്ള മരങ്ങള്‍ മുറിച്ചുകടത്തി. പമ്പയില്‍നിന്ന് അശാസ്ത്രീയമായി മണലൂറ്റാന്‍ തുടങ്ങി. കരിങ്കല്‍ ക്വാറികള്‍ക്ക് ദിനേനയെന്നോണം പെര്‍മിറ്റുകള്‍ നല്‍കിക്കൊണ്ടിരുന്നു. ഏറ്റവും അതിശയിപ്പിച്ചത് ഈ പ്രളയക്കെടുതിയുടെ ഇടക്കും സര്‍ക്കാര്‍ നൂറുകണക്കിന് കരിങ്കല്‍ ക്വാറികള്‍ക്ക് അനുമതി നല്‍കിയതാണ്.

പാരിസ്ഥിതികമായ ഇത്രമേല്‍ ലോലമായ ഒരിടത്തേക്കാണ് പാടം നികത്തിയും വയലൊഴിപ്പിച്ചും തണ്ണീര്‍ത്തടങ്ങള്‍ മൂടിയും കെ റെയില്‍ കൊണ്ടുവരാമെന്ന് പറയുന്നത്. മല തുരന്നും പാറ പൊട്ടിച്ചും വയനാട് തുരങ്ക പാതകളെ കുറിച്ച് പറയുന്നത്. ഏറ്റവും കുറഞ്ഞത് സ്ഥല-കാല ഔചിത്യമെങ്കിലും നമ്മുടെ ഭരണകൂടത്തിന് ഇല്ലാതെപോയല്ലോ.

ഗാഡ്ഗില്‍ പറഞ്ഞ കാര്യങ്ങള്‍ അതേപടി നടപ്പാക്കണമെന്ന് ആരും വാശിപിടിക്കുന്നില്ല. എന്നാല്‍, പശ്ചിമഘട്ടം എന്നത് അത്ര നിസ്സാരമായി കാണേണ്ട ഒന്നല്ല എന്ന തിരിച്ചറിവിലേക്ക് കാര്യങ്ങള്‍ എത്തണം. സര്‍ക്കാറിനാണ് ഇക്കാര്യത്തില്‍ ഏറ്റവും കൂടുതല്‍ ചെയ്യാനുള്ളതെന്ന് ഇനിയെങ്കിലും മനസ്സിലാക്കണം.

വികസനം വേണമെന്നകാര്യത്തില്‍ ആര്‍ക്കും എതിരഭിപ്രായമുണ്ടാകില്ല . ഓരോ പ്രദേശത്തിനും അതിന്‍േറതായ പാരിസ്ഥിതികാവസ്ഥയുണ്ട്. അതു കണക്കിലെടുത്താണ് വികസനം കൊണ്ടുവരേണ്ടത്. അതിവേഗം വളര്‍ച്ച നേടിയ ലോകത്തിലെ പല സമൂഹങ്ങളും അത് തിരിച്ചറിഞ്ഞു കഴിഞ്ഞു. അതിനനുസരിച്ചരീതിയില്‍ അവരുടെ സാമൂഹിക ജീവിതക്രമങ്ങള്‍ ചിട്ടപ്പെടുത്തിത്തുടങ്ങി. പ്രകൃതി ആണ് മാനവരാശിയുടെ നിലനില്‍പി!!െന്റ ആധാരശിലയെന്നു നാം ഉള്‍ക്കൊണ്ടേ മതിയാവൂ. വരും തലമുറക്കുവേണ്ടിയുള്ള കരുതല്‍ ധനമാണ് ഇവയെന്ന ബോധത്തോടെ തിരിച്ചറിഞ്ഞവരെല്ലാം വികസന അജണ്ടകള്‍ അതിനനുസരിച്ച രീതിയില്‍ നിര്‍മിച്ചുതുടങ്ങി. ഈ പ്രകൃതി വിഭവങ്ങള്‍ എവിടെ നിന്ന് വന്നു, ആര്‍ക്കെല്ലാമാണ് ഇതി!!െന്റ അവകാശം, നാളെ ആര്‍ക്കെല്ലാം പങ്കുവെച്ചു നല്‍കണം… ഇതൊന്നും നമ്മുടെ മനസ്സില്‍ ഇല്ലാതായിരിക്കുന്നു.

ഇനിയും തിരിച്ചറിയാന്‍ വൈകിയാല്‍ ദുരന്തങ്ങള്‍ ഒന്നിനുപിറകെ ഒന്നായി വന്നുകൊണ്ടിരിക്കും. അപ്പോഴും ആവശ്യത്തിലേറെ മലകള്‍ നാം തുരക്കുകതന്നെചെയ്യും. നദികള്‍ കൈയേറും. തണ്ണീര്‍ത്തടങ്ങളും നെല്‍വയലുകളും മാറ്റിമറിക്കും. അതിവേഗത്തിനായി കോടികള്‍ കടം വാങ്ങി ദുരന്തങ്ങളെ ക്ഷണിച്ചുകൊണ്ടുവരും. ഇതെല്ലാം തിരിച്ചറിഞ്ഞിട്ടും മൗനം പാലിക്കുന്ന ഓരോരുത്തരും നാട് നേരിടുന്ന ഓരോ പ്രകൃതി ദുരന്തത്തിനും ഉത്തരവാദികളാണെന്ന കാര്യം ഒരിക്കല്‍ കൂടി ഓര്‍മപ്പെടുത്തട്ടെ.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments