Monday, July 22, 2024

HomeMain Storyഅസാന്‍ജിനെ വിട്ടുതരണമെന്നാവശ്യപ്പെട്ട് അമേരിക്ക യു.കെ കോടതിയെ സമീപിച്ചു

അസാന്‍ജിനെ വിട്ടുതരണമെന്നാവശ്യപ്പെട്ട് അമേരിക്ക യു.കെ കോടതിയെ സമീപിച്ചു

spot_img
spot_img

ലണ്ടന്‍: വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജിനെ വിട്ടുതരണമെന്ന ആവശ്യവുമായി അമേരിക്ക യു.കെ ഹൈകോടതിയെ സമീപിച്ചു. ജനുവരിയില്‍ അസാന്‍ജിനെ വിട്ടുതരാന്‍ കഴിയില്ലെന്ന കീഴ്‌കോടതി ജഡ്ജിയുടെ തീരുമാനം മറികടന്നാണ് യു.എസിന്റെ നീക്കം. അസാന്‍ജിന് സ്വദേശമായ ആസ്‌ട്രേലിയയിലെ ഏതു ജയിലിലും ശിക്ഷ പൂര്‍ത്തിയാക്കാമെന്ന വാഗ്ദാനവും യു.എസ് മുന്നോട്ടുവെച്ചു.

ചാരവൃത്തിക്കേസില്‍ പ്രതിയായ അസാന്‍ജിന്റെ ആരോഗ്യ കാരണങ്ങള്‍ പരിഗണിച്ച് ഡിസ്ട്രിക്ട് ജഡ്ജി വനേസ ബാരിസ്റ്റര്‍ ആയിരുന്നു യു.എസിന്റെ ആവശ്യം തള്ളിയത്. യു.എസ് ജയിലില്‍ കടുത്ത ശിക്ഷ അനുഭവിക്കവെ, അസാന്‍ജ് ആത്മഹത്യ ചെയ്യാന്‍ സാധ്യതയുണ്ടെന്നും നിരീക്ഷിച്ചിരുന്നു. യു.എസ് നീതിന്യായ വ്യവസ്ഥ അസാന്‍ജിന് കുറ്റമറ്റ വിചാരണ നടപ്പാക്കണമെന്നും ആവശ്യപ്പെട്ടു. യു.എസ് അറ്റോണി ജെയിംസ് ലെവിസ് ആണ് ഹരജിയുമായി യു.കെ ഹൈകോടതിയിലെത്തിയത്.

വിചാരണയില്ലാതെ അസാന്‍ജിനെ കനത്ത സുരക്ഷയുള്ള ജയിലില്‍ പാര്‍പ്പിക്കില്ലെന്നും വേണമെങ്കില്‍ ആസ്‌ട്രേലിയന്‍ ജയിലുകളില്‍ ശിക്ഷ പൂര്‍ത്തിയാക്കാന്‍ അവസരം നല്‍കുമെന്നും ലെവിസ് കോടതിയെ ബോധിപ്പിച്ചു.

കനത്ത സുരക്ഷയില്‍ ലണ്ടനിലെ ബെല്‍മാര്‍ഷ് ജയിലില്‍ കഴിയുകയാണ് അസാന്‍ജ്. യു.എസിന്റെ ആവശ്യം നിരസിക്കണമെന്ന് അസാന്‍ജിന്റെ പങ്കാളി സ്‌റ്റെല്ല മോറിസും അഭിഭാഷകനും അഭ്യര്‍ഥിച്ചു. ഇറാഖിലും അഫ്ഗാനിസ്താനിലും യു.എസ് സൈനിക നീക്കത്തിനിടെ നടത്തിയ ക്രൂരതകള്‍ വെളിപ്പെടുത്തിയ അസാന്‍ജിനെതിരെ യു.എസില്‍ 18ഓളം ചാരവൃത്തി കേസുകളാണ് നിലവിലുള്ളത്. 175 വര്‍ഷത്തെ തടവ്ശിക്ഷയാണ് യു.എസില്‍ കാത്തിരിക്കുന്നത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments