Friday, July 12, 2024

HomeMain Storyഫ്രാന്‍സിസ് മാര്‍പാപ്പ-നരേന്ദ്ര മോദി കൂടിക്കാഴ്ച ചരിത്രപരമെന്ന് കെ.സി.ബി.സി

ഫ്രാന്‍സിസ് മാര്‍പാപ്പ-നരേന്ദ്ര മോദി കൂടിക്കാഴ്ച ചരിത്രപരമെന്ന് കെ.സി.ബി.സി

spot_img
spot_img

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രാന്‍സിസ് മാര്‍പാപ്പയുമായി ശനിയാഴ്ച കൂടിക്കാഴ്ച നടത്തുമെന്ന് കേരള കാത്തലിക് ബിഷപ്പ് കൗണ്‍സില്‍ (കെ.സി.ബി.സി) അറിയിച്ചു. എന്നാല്‍ ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഓദ്യോഗിക സ്ഥിരീകരണം നടത്തിയിട്ടില്ല. ഒക്ടോബര്‍ 30, 31 തീയതികളില്‍ നടക്കുന്ന ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കാനാനായി വെള്ളിയാഴ്ചയാണ് മോദി റോമിലെത്തുന്നത്.

”ഫ്രാന്‍സിസ് മാര്‍പാപ്പയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുള്ള കൂടിക്കാഴ്ച ഒക്ടോബര്‍ 30 ശനിയാഴ്ചയായിരിക്കും. ഇതിലൂടെ ഇന്ത്യയും വത്തിക്കാനും തമ്മിലുള്ള ബന്ധം ഊഷ്മളമാകും…” ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ടുള്ള കെ.സി.ബി.സി പ്രസിഡന്റ് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയുടെ പ്രസ്താവനയില്‍ പറയുന്നു.

കൂടിക്കാഴ്ച സംബന്ധിച്ച് വത്തിക്കാന്‍ സ്ഥിരീകരണം നടത്തിയതായാണ് വിവരം. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 12 മണിക്കായിരിക്കും കൂടിക്കാഴ്ച. അരമണിക്കൂറോളം ഇരുവരും തമ്മില്‍ സ്വകാര്യ സംഭാഷണത്തില്‍ ഏര്‍പ്പെടുമെന്നാണ് ലഭിക്കുന്ന സൂചനകള്‍.

ചരിത്രപരമായ ഈ കൂടിക്കാഴ്ച ഇന്ത്യയും വത്തിക്കാനും കാത്തലിക് ചര്‍ച്ചും തമ്മിലുള്ള ബന്ധത്തിന് കൂടുതല്‍ ഊര്‍ജം പകരുമെന്ന് കര്‍ദിനാള്‍ ആലഞ്ചേരി കൂട്ടിച്ചേര്‍ത്തു. രണ്ടായിരത്തില്‍ വാജ്‌പേയി ജോണ്‍ പോള്‍ രണ്ടാമന്‍ കൂടിക്കാഴ്ചയ്ക്കു ശേഷം ആദ്യമായാണ് ഇന്ത്യന്‍ പ്രധാനമന്ത്രി കത്തോലിക്കാ സഭ മേധാവിയെ കാണുന്നത്.

കൂടിക്കാഴ്ചയില്‍ പ്രധാനമന്ത്രി 84 വയസുകാരനായ മാര്‍പാപ്പയെ ഔദ്യോഗികമായി ഇന്ത്യയിലേക്ക് ക്ഷണിച്ചേക്കും. ഇന്ത്യ സന്ദര്‍ശിക്കാനുള്ള ആഗ്രഹം മാര്‍പാപ്പ മുന്‍പ് പരസ്യമാക്കിയെങ്കിലും സാങ്കേതിക കാരണങ്ങള്‍ ഉന്നയിച്ച് കേന്ദ്ര സര്‍ക്കാര്‍ ഇതിനെ പിന്തുണച്ചിരുന്നില്ല.

അഫ്ഗാനിസ്ഥനില്‍ താലിബാന്‍ ഭരണം പിടിച്ചതടക്കമുള്ള വിഷയങ്ങളാണ് ഉച്ചകോടയില്‍ ചര്‍ച്ചയാകുക. ഉച്ചകോടിക്ക് ശേഷം നവംബര്‍ ഒന്നിന് സ്‌കോട്‌ലന്‍ഡില്‍ നടക്കുന്ന സി.ഒ.പി 26 ഉച്ചകോടയിലും ഇന്ത്യന്‍ പ്രധാനമന്ത്രി പങ്കെടുക്കും. കാലാവസ്ഥ വ്യതിയാനത്തെ തുടര്‍ന്നുള്ള പാരിസ്ഥിതിക ആഘാതങ്ങളായിരിക്കും ഉച്ചകോടിയില്‍ ചര്‍ച്ചയാകുക. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സനൊപ്പം പ്രധാനമന്ത്രി മോദി പ്രധാന പരിപാടികളില്‍ പങ്കെടുക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments